എസി മെക്കാനിക്ക് ഡോക്ടറായി; വിദ്യാർഥിക്ക് ആംബുലൻസിൽ മരണം

ambulance-1
SHARE

ആംബുലൻസിൽ വച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടറെ പൊലീസ് പിടികൂടി. കൊൽക്കത്തയിലാണ് സംഭവം. 16 വയസുകാരനായ അർജിത് ദാസാണ്  വ്യാജഡോക്ടറുടെ ചികിത്സയെ തുടർന്ന് ആംബുലൻസിൽ വച്ച് മരണത്തിന് കീഴടങ്ങിയത്. കടുത്ത പനിയെ തുടർന്ന് അർജിതിനെ പരിശോധിച്ചത് ഈ ഡോക്ടറാണ്. എന്നാൽ രോഗം മൂർച്ഛിച്ചതിനെ  തുടർന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം അർജിതിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ഇയാൾ നിർബന്ധിതനായി. എന്നാല്‍ ആംബുലൻസിൽ രോഗിക്കൊപ്പം ഡോക്ടറായ താൻ മാത്രം മതിയെന്ന് ബന്ധുക്കളോട് ഇയാൾ പറഞ്ഞു. എന്നാൽ ആശുപത്രിയിലെത്തും മുന്‍പെ അർജിത് മരിക്കുകയായിരുന്നു. 


സംഭവത്തെ തുടർന്ന് ബന്ധുക്കൾ ചോദ്യം ചെയ്തപ്പോഴാണ് ഡോക്ടറല്ലെന്നും ഒരു എസി മെക്കാനിക്കാണെന്നും ഇയാൾ പറഞ്ഞത്. കുട്ടിയെ ചികിത്സിക്കുന്നതിനായി ബന്ധുക്കളിൽ നിന്ന് ഇയാൾ 8000 രൂപയും വാങ്ങിയിരുന്നു. വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ആംബുലൻസ് ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ മറ്റു ബന്ധങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

MORE IN INDIA
SHOW MORE