ടിഡിപി പിരിയുമ്പോള്‍ എന്‍ഡിഎയ്ക്ക് സംഭവിക്കുന്നത്: രാഷ്ട്രീയചിത്രം

modi-naidu
SHARE

മോദി സര്‍ക്കാരിനെതിരെ പടയൊരുക്കം. അവിശ്വാസപ്രമേയവും അനുബന്ധനീക്കങ്ങളിലും ഇപ്പോള്‍ എന്‍ഡിഎക്ക് ആശങ്കപ്പെടാന്‍ ഒന്നുമില്ല. ഇപ്പോഴത്തെ രാഷ്ട്രീയചിത്രം ഇങ്ങനെ:

* ആന്ധ്രാപ്രദേശിന് പ്രത്യേക പദവിനൽകാത്തതിൽ പ്രതിഷേധിച്ച് തെലുങ്ക് ദേശം പാർട്ടി എൻഡിഎ മുന്നണി വിട്ടു

* ടിഡിപി മുന്നണി വിട്ടതോടെ ഇന്ത്യയിൽ എൻഡിഎയ്ക്ക്  അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം 20 ആയി

* ലോക്സഭയിൽ എൻഡിഎ അംഗസഖ്യ 315 ആയി കുറഞ്ഞു

chandrababu-modi

* ശിവസേന കൂടി പിന്തുണ പിൻവലിച്ചാൽ എണ്ണം 297 ആകും

* വൈഎസ്ആർ കോൺഗ്രസും തെലുങ്ക് ദേശം പാർട്ടിയും അവിശ്വസപ്രമേയത്തിന് നോട്ടീസ് നൽകി

* മോദി സർക്കാരിന്റെ ഇതുവരെയുള്ള ഭരണത്തിലെ ആദ്യ അവിശ്വസപ്രമേയം

naidu-modi

* ഏപ്രില്‍ ആറിനകം പ്രത്യേകപദവി തന്നില്ലെങ്കില്‍ എംപിമാര്‍ രാജിവയ്ക്കുമെന്ന് ജഗന്‍മോഹന്‍ റെഡ്ഢി

*  പ്രമേയത്തിന് അനുമതി കിട്ടാൻ വേണ്ടത് 50 അംഗങ്ങളുടെ പിന്തുണ

* അവിശ്വസപ്രമേയം വന്നാലും അത് മറികടക്കാനുള്ള അംഗബലം ബിജെപിക്കുണ്ട്

* വൈഎസ്ആർ കോൺഗ്രസിന് ലോകസഭയിൽ ഒൻപത് എംപിമാർ

* തെലുങ്കുദേശം പാർട്ടിക്കുള്ളത് 16 എം.പിമാർ

* പ്രതിപക്ഷപാർട്ടികളുടെ പിന്തുണ തേടി വൈഎസ്ആർ കോൺഗ്രസ്

* ഇതുസംബന്ധിച്ച് വിവിധപാർട്ടി നേതാക്കൾക്ക് കത്തുനൽകി

* ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷ െഎക്യത്തിന് സാധ്യത

* കേന്ദ്രത്തിൽ ടിഡിപിയും വൈഎസ്ആർ കോൺഗ്രസും ഒരുമിച്ചുനിൽക്കുന്നുവെന്ന പ്രത്യേകത

MORE IN INDIA
SHOW MORE