മോദി ‘പിടിച്ചിരുത്തിയിട്ടും’ ഇരിക്കാതെ നായിഡു: ട്രോളുകളില്‍ മുങ്ങി ആ വിഡിയോ വീണ്ടും

modi-naidu-stage
SHARE

തെലുങ്കുദേശം പാര്‍ട്ടി ആണ്ടുകള്‍ നീണ്ട കൂട്ടുകെട്ട് മതിയാക്കി ബിജെപി ക്യാംപ് വിടുമ്പോള്‍ പഴയൊരു വിഡിയോ ട്രോളുകളിലേറി തിരിച്ചെത്തുന്നു. തെലങ്കാനയിലെ മെഹ്ബുബാ നഗറില്‍ മൂന്നുവര്‍ഷം മുന്‍പ് നടന്ന എന്‍ഡിഎയുടെ റാലിയിലാണ് സംഭവം. സ്വീകരണമെല്ലാം ഏറ്റുവാങ്ങിക്കഴിഞ്ഞ് തെലുങ്കുദേശം നേതാവ് എന്‍.ചന്ദ്രബാബു നായിഡുവിനെ തന്‍റെ അരികില്‍ പിടിച്ചിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ശ്രമങ്ങളാണ് വിഡിയോയില്‍. 

സ്നേഹത്തോടെ, ബലമായി നായിഡുവിനെ കയ്യില്‍പിടിച്ചുവലിക്കുകയാണ് നരേന്ദ്രമോദി. ഒടുവില്‍ നായിഡു മോദിയെ അനുസരിച്ച് അരികില്‍ ഇരിക്കുന്നു. ആയാസകരമായ ‘സൗഹൃദക്കാഴ്ച’ കഴിഞ്ഞ് പ്രധാനമന്ത്രിക്ക് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ വെള്ളം നല്‍കുന്നതും അദ്ദേഹം അത് വാങ്ങി കുടിക്കുന്നതും വിഡിയോയില്‍ കാണാം. 

MORE IN INDIA
SHOW MORE