വിവാഹം കഴിഞ്ഞ് ആറാംനാള്‍ ഭാര്യയെ കാമുകനെ ഏല്‍പിച്ചു; യുവാവിന്‍റെ മാതൃക

marriage
SHARE

വിവാഹ ശേഷം ആറാംദിനം സ്വന്തം ഭാര്യയെ അവളുടെ പഴയ കാമുകന് വിവാഹം ചെയ്തു കൊടുത്തിരിക്കുകയാണ് ഒഡിഷ സ്വദേശിയായ യുവാവ്.ഒഡിഷയിലെ സുന്ദർഗാറിലായിരുന്നു സംഭവം. മാർച്ച് 4 നാണ്   24 വയസ്സുകാരനായ ബസുദേവ് ജാർസുഗുഡ ദേബ്ദിഹി ഗ്രാമത്തിലെ 21 വയസ്സുകാരിയായ യുവതിയെ വിവാഹം ചെയ്തത്. വിവാഹശേഷം ആറാം ദിവസം അദ്ദേഹം ഭാര്യയെ കാമുകനെക്കൊണ്ടു വിവാഹം കഴിപ്പിച്ചു. അങ്ങനെയൊരു തീരുമാനത്തിലേക്ക് ബസുദേവ് എത്താനുള്ള കാരണമിതാണ്.

വിവാഹത്തിനു ശേഷം ഒരുദിവസം എന്തോ ആവശ്യത്തിനായി ബസുദേവ് വീടിനു പുറത്തു പോയി. ഇതിനിടെ ബസുദേവിന്റെ ഭാര്യയുടെ ബന്ധുക്കളെന്ന് പരിചയപ്പെടുത്തി മൂന്നു ചെറുപ്പക്കാർ ബസുദേവിന്റെ വീട്ടിലെത്തി. കൂട്ടത്തിലൊരാളെ വീട്ടിൽ നിർത്തി മറ്റു രണ്ടുപേരും ഗ്രാമം ചുറ്റാൻ പോയി. ഇതിനിടെ വീട്ടിൽ തിരികെയെത്തിയ ബസുദേവ് കണ്ടത് ഭാര്യയെ കാണാനെത്തിയ ചെറുപ്പക്കാരനെ നാട്ടുകാർ മർദ്ദിക്കുന്ന കാഴ്ചയാണ്. ഇരുവരെയും സംശയകരമായ സാഹചര്യത്തിൽ കണ്ടതുകൊണ്ടാണ് യുവാവിനെ മർദ്ദിച്ചതെന്ന് ഗ്രാമവാസികൾ ബസുദേവിനെ അറിയിച്ചു.

ആ ചെറുപ്പക്കാരനെ മർദ്ദിക്കരുതെന്നും അതു തന്റെ കാമുകനാണെന്നും വീട്ടുകാർ നിർബന്ധിച്ചതുകൊണ്ടു മാത്രമാണ് ബസുദേവുമൊത്തുള്ള വിവാഹത്തിന് സമ്മതിച്ചതെന്നും യുവതി വെളിപ്പെടുത്തി. ഇതു കേട്ടിട്ടും ഭാര്യയെ വെറുക്കാനോ അവളെ ആട്ടിയിറക്കാനോ ഉപദ്രവിക്കാനോ ബസുദേവ് ശ്രമിച്ചില്ല. പകരം അവളുടെ വീട്ടിലെ മുതിർന്ന ആളുകളെ വിളിച്ചു വരുത്തി. ഭാര്യയെ അവളുടെ കാമുകനു വിവാഹം ചെയ്തു നൽകുകയായിരുന്നു.

MORE IN INDIA
SHOW MORE