‘അമ്മ ഇത്ര സുന്ദരിയെങ്കില്‍ മകളെപ്പറ്റി പറയേണ്ടല്ലോ..!’ നിര്‍ഭയെയും അമ്മയെയും അപമാനിച്ച് മുൻ ഡിജിപി

nirbhaya-1
SHARE

ജീവിതത്തോട് പോരാടുന്ന സ്ത്രീകളെ ആദരിക്കാനൊരുക്കിയ ചടങ്ങിൽ സ്ത്രീ സമൂഹത്തെ ഒന്നാകെ അപമാനിച്ച് കർണാടക മുൻ ഡിജിപി എച്ച്.ടി.സംഗ്ലിയാന. ഡൽഹിയിൽ ബസിനുള്ളിൽ കൂട്ടമാനഭംഗത്തിനിരയായ നിർഭയയുടെ അമ്മ ആശാദേവിയുടെ  സാന്നിധ്യത്തില്‍ തന്നെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചത്. െഎ.പി.എസ് ഉദ്യോഗസ്ഥയായ ഡി.രൂപയ്ക്ക് അവാർഡ് സമ്മാനിക്കാന്‍ എത്തിയതായിരുന്നു നിർഭയയുടെ അമ്മ. അവാർഡ് ദാനത്തിന് ശേഷം സംസാരിച്ച മുൻ ഡിജിപി നടത്തിയ പ്രസംഗമാണ് ഇപ്പോൾ വൻവിവാദത്തിനും പ്രതിഷേധത്തിനും തിരികൊളുത്തിയത്. 

Nirbhaya-Sangliana

‘ഞാന്‍ ഇപ്പോള്‍ നിര്‍ഭയയുടെ അമ്മയെ കണ്ടു. മികച്ച ശരീരപ്രകൃതമാണ് അവരുടേത്.  അതുകൊണ്ട് തന്നെ നിർഭയ എത്ര സുന്ദരിയായിരിക്കുമെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ’– ഇതാണ് സംഗ്ലിയാനയുടെ പരാമർശം. ഇതിനെതിരെ ചടങ്ങിൽ പങ്കെടുത്തവർ തന്നെ രംഗത്തെത്തി. ഇതിനൊപ്പം തന്നെ സംഗ്ലിയാന സ്ത്രീകൾക്ക് നൽകിയ ഉപദേശങ്ങളും വിവാദത്തിലേക്കാണ് വഴിവയ്ക്കുന്നത്. ‘നിങ്ങൾക്കുനേരെ ആരെങ്കിലും ബലപ്രയോഗത്തിന് തുനിഞ്ഞാൽ, അവർ നിങ്ങളെ കീഴ്പ്പെടുത്തുെമന്ന് ഉറപ്പുണ്ടെങ്കിൽ വഴങ്ങി കൊടുക്കുകയാണ് ജീവൻ രക്ഷിക്കാൻ നല്ലതെന്നായിരുന്നു മുൻ ഡിജിപിയുടെ നിർദേശം. കൊല്ലപ്പെടുന്നതിനേക്കാൾ ജീവൻ സുരക്ഷിതമാക്കുകയെന്നതാണ് പ്രാധാന്യമെന്നും മുൻ ഡിജിപി നിർദേശിക്കുന്നു. 

സ്ത്രീകളെ ആദരിക്കുനൊരുക്കിയ ചടങ്ങിൽ തന്നെ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയ മുൻ ഡിജിപിയുടെ വാക്കുകൾ ഞെട്ടലുണ്ടാക്കിയെന്ന് ചടങ്ങിൽ പങ്കെടുത്ത മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു. 2012 ഡിസംബർ 16നാണ് ഡൽഹിയിൽ ഒാടുന്ന ബസിൽ നിർഭയ കൂട്ടമാനഭംഗത്തിനിരയാകുന്നത്.

MORE IN INDIA
SHOW MORE