മെഹുൽ ചോക്സിയുടെ കമ്പനികൾക്കെതിരെ പുതിയ കേസുകൂടി

mehulchoksi-t
SHARE

ബാങ്ക് വായ്പാതട്ടിപ്പിൽ ഉൾപ്പെട്ട ആഭരണവ്യാപാരി മെഹുൽ ചോക്സിയുടെ കമ്പനികൾക്കെതിരെ മറ്റൊരുകേസുകൂടി. 942 കോടിരൂപ തട്ടിയെടുത്തെന്ന പിഎൻബിയുടെ പരാതിയിലാണ് സിബിഐ പുതിയ കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, പിഎൻബി തട്ടിപ്പിൽ അറസ്റ്റിലായ വിപുൽ അംബാനി ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

പതിമൂവായിരംകോടിയുടെ തട്ടിപ്പിൽ നിരവ് മോദി ഗ്രൂപ്പും, മെഹുൽചോക്സിയുടെ കമ്പനികളും അന്വേഷണംനേരിടുന്നതിന് ഒപ്പംതന്നെയാണ് പുതിയ കേസുകൂടി വരുന്നത്. മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി, ഗിലി ഇന്ത്യ, നക്ഷത്ര ബ്രാന്‍ഡ് ഗ്രൂപ്പുകൾക്കെതിരെ പിഎൻബി നൽകിയ പരാതിയിലാണ് കേസ്. 

ആകെ 942.18കോടിരൂപ തട്ടിച്ചതായി പിഎൻബി പറയുന്നു. കേസ് രജിസ്റ്റ്‍ചെയ്ത സിബിഐ അന്വേഷണം ആരംഭിച്ചു. എന്നാൽ, മറ്റുതട്ടിപ്പപോലെ, ലെറ്റർ ഓഫ് അണ്ടർടേക്കിങ് വഴിയുള്ള വായ്പാഇടപാടല്ല ഇവിടെ നടന്നിട്ടുള്ളതെന്നാണ് സൂചന. ഇതോടെ പിഎൻബി തട്ടിപ്പിൽ, മെഹുൽചോക്സിയുടെ കമ്പനികൾ മാത്രംതട്ടിയ തുക 7081കോടിയായി ഉയർന്നു. 

ഇതിനിടെയാണ് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽകഴിയുന്ന നിരവ് മോദിയുടെ ഫയർസ്റ്റാർഗ്രൂപ്പ് ചീഫ് ഫിനാന്‍‌ഷ്യൽ ഓഫീസർ വിപുൽ അംബാനി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. വിപുലിൻറെ ജാമ്യഹർജിയില്‍ വാദംകേൾക്കുന്നത് ഈമാസം 27ലേക്ക് ഹൈക്കോടതിമാറ്റി. 

MORE IN INDIA
SHOW MORE