കുടിവെള്ളത്തിനായി വൃത്തിയാക്കി; കിണർ നിറയെ 'ആധാർ' കാർഡുകൾ

adhar
SHARE

ഉപയോഗശൂന്യമായ കിണർ കുടിവെള്ളത്തിനായി  വൃത്തിയാക്കുന്നതിനിടെ കണ്ടെത്തിയത് നൂറുക്കണക്കിന് ആധാർകാർഡുകൾ. മഹാരാഷ്ട്രയിലെ യവത്മാളിൽ ആണ് സംഭവം. സായ്മന്ദിർ ക്ഷേത്രത്തിനു സമീപമുള്ള കിണറിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ചാക്കിൽകെട്ടി കല്ലുകൊണ്ട് വെള്ളത്തിൽ താഴ്ത്തിയ നിലയിലായിരുന്നു. സമീപമുള്ള ലൊഹാര ഗ്രാമത്തിൽ താമസിക്കുന്നവരുടെ പേരിലുള്ളതാണ് കണ്ടെത്തിയ കാർഡുകൾ എല്ലാം. 

രണ്ടുവർഷം പഴക്കമുള്ളവയാണ് ഇത്‌. സംഭവത്തിൽ യവത്മാൾ ജില്ല കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.  വിതരണംചെയ്യാനായി തപാൽവകുപ്പിന് എത്തിച്ചുനൽകിയ കാർഡുകൾ ആണ് കിണറ്റിൽ കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം. അതിനാൽ തപാൽ വകുപ്പിനോടും വിശദീകരണം ആവശ്യപെട്ടിട്ടുണ്ട്.

MORE IN INDIA
SHOW MORE