പത്താംക്ലാസ് പരീക്ഷയെ ഓർത്തു; രാത്രി തന്നെ അവർ നടന്നു തീർത്തു

kisan
SHARE

മുംബൈ ചരിത്രമാർച്ചിൽ സ്തംഭിച്ചിരിക്കുന്നു. അരലക്ഷത്തിലേറെ കർഷകർ ആറ് ദിവസമായി നടന്നൊടുവിൽ മുംബൈമഹാനഗരത്തെ വളയുകയാണ്. ഇതിനിടിയിലാണ് സമരകർഷകരുടെ തുറന്ന മനസ് വെളിപ്പെടുത്തി ഒരു വാർത്തയെത്തിയത്. 

ഇന്നലെ രാത്രി മുംബൈയുടെ സമീപത്തുള്ള സിയോൺ പ്രദേശത്ത് തങ്ങാനായിരുന്നു സമരക്കാരുടെ പദ്ധതി. എന്നിട്ട് ഇന്ന് രാവിലെ നിയമസഭയിലേക്ക് മാർച്ചചെയ്യാനായിരുന്നു ഉദ്ദേശം. അപ്പോഴാണവർ ഇന്നാരംഭിക്കുന്ന പത്താംക്ലാസ് പരീക്ഷയെക്കുറിച്ച് അറിയുന്നത്. കുട്ടികൾക്ക് സമരവും മാർച്ചും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് മനസിലാക്കി കർഷകർ ഇന്നലെ രാത്രി തന്നെ മുംബൈയിലെ ആസാദ് മൈതാനത്തേക്ക് മാർച്ച് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സി.പി.ഐ ഔദ്യോഹിക ട്വിറ്റർ പേജിലാണ് ഇക്കാര്യം അറിയിച്ചത്. പുലർച്ചെ നാല് മണിയോടെ അവർ മുംബൈയിലേക്ക് പ്രവഹിച്ചെത്തി. 

മഹാരാഷ്ട്രയില്‍ പ്രക്ഷോഭംതുടരുന്ന കർഷകരെ അനുനയപ്പിക്കുന്നതിനായി സർക്കാർ നീക്കംആരംഭിച്ചു. മുംബൈയിലേക്ക് മാർച്ച്നടത്തുന്ന കർഷകരുമായി സംവദിക്കാൻ മന്ത്രി ഗിരീഷ്മഹാജനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രിയെകാണുമെന്ന് ശിവസേന മന്ത്രി ഏക്നാഥ് ഷിൻഡെ മനോരമ ന്യൂസിനോട് പറഞ്ഞു.  

കർഷകമാര്‍ച്ച്  മുംബൈയിലേക്ക് അടുക്കുമ്പോഴാണ് അനുനയനീക്കം സർക്കാർ ആരംഭിച്ചത്. മഹാരാഷ്ട്ര മന്ത്രിസഭാംഗവും ബിജെപിനേതാവുമായ ഗിരീഷ് മഹാജനാണ് ചർച്ചകൾക്ക് നേതൃത്വംനൽകുക. ഓൾഇന്ത്യ കിസാൻസഭയിലെ അഞ്ച് പ്രതിനിധികളെയാണ് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. എന്നാൽ, അനുകൂലതീരുമാനം വരുന്നതുവരെ പ്രഖ്യാപിച്ചിട്ടുള്ള നിയമസഭാവളയൽ സമരത്തിൽനിന്ന് പിന്നോട്ടുപോകില്ലെന്നും സമരനേതൃത്വം വ്യക്തമാക്കി.

ലോങ് മാർച്ച് മുംബൈ നഗരത്തിലേക്ക് അടുക്കുന്തോറും ഐക്യദാർഢ്യവുമായി കൂടുതലാളുകളാണ് വന്നുചേരുന്നത്. പിന്തുണ നേരത്തെ പ്രഖ്യാപിച്ച ശിവസേനയുടെ മന്ത്രി ഏക്നാഥ് ഷിൻഡെ സമരത്തിനൊപ്പമുണ്ട്. മുഖ്യമന്ത്രിയെ നേരിൽകണ്ട് ചർച്ചനടത്തുമെന്ന് അദ്ദേഹംമനോരമ ന്യൂസിനോട് പറഞ്ഞു. യുവസേന നേതാവ് ആദിത്യതാക്കറെയും സമരക്കാരെ നേരിൽകാണാനെത്തി

MORE IN INDIA
SHOW MORE