കർഷക പ്രക്ഷോഭം; അനുനയ നീക്കവുമായി സർക്കാർ

farmers-protest-t
SHARE

മഹാരാഷ്ട്രയില്‍ പ്രക്ഷോഭംതുടരുന്ന കർഷകരെ അനുനയപ്പിക്കുന്നതിനായി സർക്കാർ നീക്കംആരംഭിച്ചു. മുംബൈയിലേക്ക് മാർച്ച്നടത്തുന്ന കർഷകരുമായി സംവദിക്കാൻ മന്ത്രി ഗിരീഷ്മഹാജനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രിയെകാണുമെന്ന് ശിവസേന മന്ത്രി ഏക്നാഥ് ഷിൻഡെ മനോരമ ന്യൂസിനോട് പറഞ്ഞു.  

കർഷകമാര്‍ച്ച് അഞ്ചുദിവസംപിന്നിട്ട് മുംബൈയിലേക്ക് അടുക്കുമ്പോഴാണ് അനുനയനീക്കം സർക്കാർ ആരംഭിച്ചത്. മഹാരാഷ്ട്ര മന്ത്രിസഭാംഗവും ബിജെപിനേതാവുമായ ഗിരീഷ് മഹാജനാണ് ചർച്ചകൾക്ക് നേതൃത്വംനൽകുക. ഓൾഇന്ത്യ കിസാൻസഭയിലെ അഞ്ച് പ്രതിനിധികളെയാണ് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. എന്നാൽ, അനുകൂലതീരുമാനം വരുന്നതുവരെ പ്രഖ്യാപിച്ചിട്ടുള്ള നിയമസഭാവളയൽ സമരത്തിൽനിന്ന് പിന്നോട്ടുപോകില്ലെന്നും സമരനേതൃത്വം വ്യക്തമാക്കി.

ലോങ് മാർച്ച് മുംബൈ നഗരത്തിലേക്ക് അടുക്കുന്തോറും ഐക്യദാർഢ്യവുമായി കൂടുതലാളുകളാണ് വന്നുചേരുന്നത്. പിന്തുണ നേരത്തെ പ്രഖ്യാപിച്ച ശിവസേനയുടെ മന്ത്രി ഏക്നാഥ് ഷിൻഡെ സമരത്തിനൊപ്പമുണ്ട്. മുഖ്യമന്ത്രിയെ നേരിൽകണ്ട് ചർച്ചനടത്തുമെന്ന് അദ്ദേഹംമനോരമ ന്യൂസിനോട് പറഞ്ഞു. യുവസേന നേതാവ് ആദിത്യതാക്കറെയും സമരക്കാരെ നേരിൽകാണാനെത്തി

MORE IN INDIA
SHOW MORE