രാജ്യത്തെ 95 % ഭൂപ്രദേശത്തും സാന്നിധ്യം; ഓൾ ഇന്ത്യ റേഡിയോയെയും പിന്തള്ളിയെന്ന് ആർഎസ്എസ്

rss
SHARE

ഇന്ത്യയുടെ 95 ശതമാനം ഭൂപ്രദേശത്തും സാന്നിധ്യമുണ്ടെന്ന അവകാശവാദവുമായി ആർഎസ്എസ് രംഗത്ത്. രാജ്യത്ത് ഏറ്റവും കൂടുതൽ ഭൂവിസ്തൃതിയിൽ സാന്നിധ്യമുള്ള പ്രസ്ഥാനം തങ്ങളാണെന്നാണ് അവകാശവാദം. 92% ഭൂവിസ്ത്യതിയിൽ സാന്നിധ്യമുളള ഓൾ ഇന്ത്യ റേഡിയോ തങ്ങളെക്കാൾ പിന്നിലെന്നും ആർഎസ്എസ് അവകാശപ്പെട്ടു. 

നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തു നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയിലാണ് ഈ അവകാശവാദം ഉൾക്കൊള്ളുന്ന റിപ്പോർട്ട് അവതരിപ്പിച്ചത്. ഇന്ത്യയിലാകെ ആർഎസ്എസ്സിന് 58,976 ശാഖകളുണ്ടെന്നും റിപ്പോർട്ടിലുണ്ട്. നാഗാലാന്‍ഡ്, മിസോറാം,കശ്മീര്‍ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളൊഴിച്ച് എല്ലായിടത്തും തങ്ങള്‍ക്ക് ശക്തമായ സാന്നിധ്യമുണ്ടെന്ന് പ്രതിനിധി സഭാ ആമുഖപ്രസംഗത്തില്‍ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍ വ്യക്തമാക്കി.

ആർഎസ്എസ് അവകാശപ്പെടുന്നതനുസരിച്ച് ഓൾ ഇന്ത്യ റേഡിയുടെതിനേക്കാൾ മൂന്ന് ശതമാനം അധികമാണ് സംഘടനയുടെ വളർച്ച. 262 റേഡിയോ സ്‌റ്റേഷനുകളുള്ള ഓള്‍ ഇന്ത്യാ റേഡിയോക്ക് രാജ്യത്തിന്റെ 92 ശതമാനം ഇടങ്ങളിലാണ് കവറേജ് ഉള്ളത്. 2004 ൽ ബിജെപിക്ക് അധികാരം നഷ്ടമായതോടെ ആര്‍എസ്എസ് ശാഖകളുടെ എണ്ണത്തില്‍ പതിനായിരത്തിലുമധികം കുറവ് വന്നിരുന്നു. 2014 ൽ മോദി സർക്കാർ അധികാരത്തിൽ വന്നതോടെ വളർച്ചയ്ക്ക് വേഗം കൈവന്നു. ശാഖകളുടെ എണ്ണത്തിൽ 40,000ൽ അധികമാണ് വർധനവുണ്ടായത്.

MORE IN INDIA
SHOW MORE