വിവാഹ പാർട്ടിയിലേക്ക് വരന്റെ കാർ പാഞ്ഞുകയറി 25 പേർക്ക് പരുക്ക്- വിഡിയോ

accident-1
SHARE

ഛത്തീസ്ഗഡിൽ വരനും സംഘവും സഞ്ചരിച്ചിരുന്ന കാർ വിവാഹത്തോട് അനുബന്ധിച്ച് നടന്ന ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്നവർക്കു നേരെ ഇടിച്ചുകയറി 25 പേർക്ക് പരുക്ക്. ഇതിൽ ഒൻപത് പേരുടെ നില ഗുരുതരമാണ്. ഛത്തീസ്ഗഡിലെ ജാൻജ്ഗിർ ചംപ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. 

സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളർക്കുനേരെയാണ് വരനും സംഘവും സഞ്ചരിച്ചിരുന്ന വണ്ടി പാഞ്ഞുകയറിയത്. അപകടമുണ്ടായ ഉടനെ ഡ്രൈവർ വണ്ടി റിവേഴ്സ് എടുത്തതും പരുക്കേറ്റവരുടെ എണ്ണംകൂട്ടി. ഡ്രൈവർ ഉടൻ സംഭവസ്ഥലത്തുനിന്ന് കടന്നുകളുകയായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടിണ്ട്. പൊലീസ് ഇത് വിശദമായി പരിശോധിച്ചുവരികയാണ്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.