ത്രിപുരയിൽ ഇടത്-ബിജെപി പോരിനു കളമൊരുങ്ങി

thripura-election
SHARE

ഇരുപത്തിയഞ്ചു വർഷമായി ത്രിപുര ഭരിക്കുന്ന ഇടതുപക്ഷസർക്കാരിന്‌ആദ്യമായാണ് ബിജെപി തിരഞ്ഞെടുപ്പിൽ പ്രധാന എതിരാളിയാകുന്നത്. ത്രിപുരയിലെവികസനമാണ് പ്രധാന ചർച്ചാവിഷയമെങ്കിലും ഇരു പാർട്ടികളുടെയും പ്രചാരണരീതികൾവ്യത്യസ്തമാണ്.  പതിവുപോലെ വീടുകയറിയുള്ള പ്രചാരണവും മുഖ്യമന്ത്രി മണിക്സർക്കാർ നേതൃത്വം നൽകുന്ന കൂറ്റൻ റാലികളുമാണ് സിപിഎമ്മിന്റെ രീതി.പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും ആരോപണങ്ങൾക്ക് മറുപടി നൽകുന്നപ്രസംഗങ്ങൾക്ക് കര്ഷകരുൾപ്പെടുന്ന ജനമാണ് കേൾവിക്കാർ. എന്നാൽ,ത്രിപുരയിലെ ജനങ്ങൾക്ക് ഒട്ടും പരിചിതമല്ലാത്ത റോഡ് ഷോകളാണ് ബിജെപിയുടെപ്രചാരണ രീതി.

മണിക് സർക്കാരിന്റെ കാലത്ത് ത്രിപുരയിൽ വികസനം എത്തി നോക്കിയിട്ടില്ല,സ്ത്രീകൾ സുരക്ഷിതരല്ല, തൊഴിലില്ലായ്മ രൂക്ഷമായി എന്നീ ആരോപണങ്ങളാണ്ബിജെപി ദേശീയ അധ്യക്ഷൻ മുന്നോട്ട് വയ്ക്കുന്നത്.1977 ലെ അടിയന്തിരാവസ്ഥയ്ക്ക് ശേഷം ജനത പാർട്ടിയും കോൺഗ്രസ്സ് ഫോർഡമോക്രാറ്റിക് പാർട്ടിയും അധികാരത്തിൽ വന്നത് ഒഴിച്ചാൽ ത്രിപുരയിൽ ഇതുവരെകണ്ടത് സിപിഎം കോൺഗ്രസ്സ് പോരാട്ടമായിരുന്നു. പാർട്ടിയിലെ കൊഴിഞ്ഞുപോക്കാണ് കോൺഗ്രസ് നേരിടുന്ന പ്രധാനവെല്ലുവിളി. ബിജെപിക്കായിരംഗത്തിറങ്ങുന്ന 51 സ്ഥാനാർഥികളിൽ 47 പേരും മുൻകോൺഗ്രസ്നേതാക്കളായിരുന്നുവെന്നത് കോൺഗ്രസിന്റെ ത്രിപുരയിലെ അപചയത്തിന്റെനേർസാക്ഷ്യമാണ്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.