പരീക്കർക്കെതിരെ ബിയർ കുടിച്ച് പെണ്‍കുട്ടികളുടെ പരസ്യ പ്രതിഷേധം

beer2-goa
SHARE

ഗോവൻ മുഖ്യമന്ത്രി മനോഹർ പരീക്കർക്കെതിരെ പെൺകുട്ടികളുടെ പരസ്യ പ്രതിഷേധം. ബിയർ കുടിച്ചാണ് മുഖ്യമന്ത്രിക്കെതിരെ പെൺകുട്ടികൾ പ്രതിഷേധമുയർത്തുന്നത്. പെണ്‍കുട്ടികള്‍ പോലും ബിയര്‍ കഴിക്കാന്‍ തുടങ്ങിയത് കണ്ട് തനിക്ക് ഭയം തോന്നുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞതിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. 

ഗേള്‍സ് ഹൂ ഡ്രിങ്ക് ബിയര്‍ എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ ഫോട്ടോ പോസ്റ്റ് ചെയ്താണ് പ്രതികരണം. പെണ്‍കുട്ടികള്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചല്ല മന്ത്രിക്ക് ഭയം, പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്നതോര്‍ത്താണ് എന്ന് പറഞ്ഞാണ് പ്രതിഷേധം കടുക്കുന്നത്.

MORE IN INDIA
SHOW MORE