ബംഗലൂരുവിൽ തബൈബ്യൂയ വസന്തം

Thumb Image
SHARE

ഇലപൊഴിയുമ്പോള്‍ ഉടലാകെ പൂക്കുന്ന മരമാണ് തബെബുയ. ഉദ്യാനനഗരമായ ബംഗലുരുവിലെ കബണ്‍ പാര്‍ക്കില്‍ ശൈത്യത്തിന്റെ വരവറിയിച്ച് പൂത്തുലഞ്ഞു നില്‍ക്കുകയാണ് തബെബ്യൂയ പൂക്കള്‍ തെക്കേ അമേരിക്കയില്‍ നിന്നും ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെത്തിച്ച തബെബ്യൂയ മരം സാധാരണയായി നിരത്തുകള്‍ക്കിരുവശവുമാണ് നടുന്നത്. 30 വര്‍ഷം മുമ്പായിരുന്നു ബംഗലുരുവിലെ കബ്ബണ്‍പാര്‍ക്കില്‍ തബെബുയ മരങ്ങള്‍ നട്ടത്. കുറച്ചു വര്‍ഷങ്ങളായി ശിശിരകാലത്ത് ഇലകള്‍ പൊഴിച്ച് പൂക്കള്‍ മാത്രമായി തബെബുയ മരങ്ങള്‍ ഇവിടെയുണ്ട്. 

നഗരത്തിലൂടെ കടന്നുപോകുന്ന ആരുടെയും കണ്ണുകളുടക്കുന്നതാണ് ഇത്തവണത്തെ തബെബ്യുയ പൂക്കാലകാഴ്ച്ച. മരത്തിനു താഴെ കൊഴിഞ്ഞു വീണ പൂക്കള്‍ പിങ്ക് നിറത്തിലുള്ള പരവതാനി ഒരുക്കിയിരിക്കുന്നു 

MORE IN INDIA
SHOW MORE