അയ്യേ...ഇത് ഇന്ത്യക്ക് നാണക്കേട്, മമതയ്ക്കൊപ്പം പോയവർ മോഷ്ടിച്ചു

mamata-Banerjee
SHARE

മമതാ ബാനർജിക്കൊപ്പം വിദേശത്ത് പോയ മുതിർന്ന മാധ്യമ പ്രവർത്തന്‍മോഷണം നടത്തിയതായി ആരോപണം. ലണ്ടനിലെ അത്താഴ വിരുന്നിനിടെയാണ് സംഭവം. അത്താഴം ഒരുക്കിയ മേശയുടെ മുകളിലുണ്ടായിരുന്ന കത്തിയും മുള്ളുമാണ് മോഷണ വസ്തുക്കളെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുക. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാർ മോഷണം പിടിച്ചതോടെ 50 പൗണ്ട് നൽകി സംഗതി ഒതുക്കി തീർത്തു. 

ലണ്ടനിലെ ആഢംബര ഹോട്ടലിലൊരുക്കിയിരുന്ന അത്താഴവിരുന്നില്‍വി.വി.ഐ.പി ഗസ്റ്റായി എത്തിയതായിരുന്നു മമത. അത്താഴവിരുന്നില്‍മമതയ്ക്കൊപ്പം കൊല്‍ക്കത്തയിലെ മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു. അതിഥികള്‍ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് മാധ്യമപ്രവര്‍ത്തകര്‍സ്റ്റീലിന്റെ കത്തിയും മുള്ളും മോഷ്ടിച്ചത്. ദൃശ്യങ്ങള്‍സിസിടിവിയില്‍പതിയുകയും ചെയ്തു.

സുരക്ഷാജീവനക്കാര്‍മോഷണം കണ്ടതോടെ ഇവര്‍ക്കരികില്‍എത്തി ചോദ്യം ചെയ്തു. നിങ്ങള്‍എടുക്കുന്നത് ഞങ്ങള്‍കണ്ടുവെന്നും മോഷ്ടിച്ചത് തിരികെ സ്ഥാനത്ത് തന്നെ വെക്കണമെന്നും സുരക്ഷാ ജീവനക്കാര്‍ആവശ്യപ്പെട്ട്‌തോടെ മോഷ്ടിച്ച കത്തിയും സ്പൂണും ഇവര്‍മേശപ്പുറത്ത് തന്നെ തിരികെ വച്ചു. എന്നാല്‍ഒരു മാധ്യമപ്രവര്‍ത്തകന്‍മാത്രം ആരോപണം നിഷേധിക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ വിളിച്ചു വരുത്തുമെന്ന് ഉറപ്പായപ്പോൾ ഇയാൾ കുറ്റം ഏറ്റുപറയുകയും അമ്പത് പൗണ്ട് പിഴയായി നൽകുകയും ചെയ്തു

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.