ജലവിമാനത്തിലെ ആദ്യ യാത്രക്കാരൻ മോദിയല്ല; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

narendra-modi-seaplane
SHARE

ഗുജറാത്ത് തിരെഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന്റെ കലാശക്കൊട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് ജലവിമാനത്തിലായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ജലവിമാനയാത്രക്കാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി വെണ്ടയ്ക്ക നിരത്തുകയും ചെയ്തു. പ്രധാനമന്ത്രിയുടെ വെബ്സൈറ്റിലും ഇത് സംബന്ധിച്ച് വാർത്ത നൽകി. നിമിഷങ്ങൾക്കകം മോദിയെ പൊളിച്ചെടുക്കി സമൂഹമാധ്യങ്ങൾ രംഗത്ത് വന്നു. 2010 ഡിസംബർ 28 ന് ആൻഡമാനിൽ ജലവിമാനം ഇറങ്ങിയിരുന്നു. അന്നത്തെ വ്യോമയാന വകുപ്പ് മന്ത്രി പ്രഫുൽ പട്ടേൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തിരുന്നു. 

ഇതിനു പിന്നാലെ 2015 ഒക്ടോബർ 11ന് കേരളത്തിലും ജലവിമാനം ഇറക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചായായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് മോദിയെ ആദ്യത്തെ ജലവിമാന യാത്രക്കാരനാക്കിയത്. അബദ്ധം പിണഞ്ഞുവെന്ന് മനസിലായതോടെ വെബ്സൈറ്റിൽ വിവരങ്ങൾ തിരുത്തി തടിതപ്പുകയായിരുന്നു. കഴിഞ്ഞ ദിവസം അഹമ്മദാബാദ് നഗരത്തോടു ചേര്‍ന്നൊഴുകുന്ന സബര്‍മതി നദിയില്‍നിന്ന് ജലവിമാനത്തില്‍ കയറിയ മോദി, മെഹ്‌സാന ജില്ലയിലുള്ള ദാറോയ് ഡാം വരെയാണ് അതില്‍ യാത്ര ചെയ്തത്. 

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ പാക് നേതാക്കളുമായി ചർച്ച നടത്തിയെന്ന മോദിയുടെ ആരോപണം ചർച്ചയ്ക്ക് വഴി തെളിയിച്ച സാഹചര്യത്തിലായിരുന്നു ജലവിമാന യാത്ര. എന്നാൽ എന്നാല്‍ മോദി പറന്നിറങ്ങിയ സീപ്ലെയിന്‍ കറാച്ചിയില്‍ നിന്ന് കൊണ്ടുവന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ബിജെപി പ്രതിരോധത്തിലായി. റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചപ്പോഴാണ് വിമാനം വഴി നദിയിൽ ലാൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഒരു എൻജിൻ മാത്രമുള്ള സീപ്ലെയിനാണ് സബർമതി നദിയിൽ ലാൻഡ് ചെയ്തത്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.