കുട്ടികള്‍ക്കായി ഒരുങ്ങിയ തെരുവ്

Thumb Image
SHARE

കുട്ടികള്‍ക്കായി ഒരു തെരുവുതന്നെ വിട്ടുനല്‍കി ബെംഗളൂരുവില്‍ ശിശുദിനാഘോഷം.കര്‍ണാടകയിലെ ഗ്രാമീണജീവിതം പുനരാവിഷ്ക്കരിച്ചിരിക്കുകയാണ് ഈ തെരുവില്‍ കുരുന്നുകളെ ആശ്ചര്യപ്പെടുത്തുന്ന കാഴ്ചക്കളാണെങ്ങും. നാടോടി കഥകളിലെ കഥാപാത്രങ്ങള്‍ കുട്ടികള്‍ക്കായി തെരുവില്‍ അവതരിച്ചിരിക്കുന്നു. 

ബഹിരാകാശ സഞ്ചാരിയും രാവണനും സൂര്യകാന്തിയും ഒക്കെയായി കുട്ടികള്‍ക്ക് വേഷമിടാം. കാളവണ്ടിയില്‍ കയറാം. കളിമണ്‍‍പാത്ര നിര്‍മാണം ശില്‍പനിര്‍മാണം അരിപൊടിക്കല്‍ തുടങ്ങിയവ കുഞ്ഞുക്കണ്ണുകളി‍ല്‍ അഭ്ദുതം നിറച്ചു. ഗില്ലി ദന്‍ഡു ലാഗോരി കുന്തുബില്ലെ തുടങ്ങിയ കന്നഡ ഗ്രാമീണ വിനോദങ്ങളും കാര്‍ണിവലിലുണ്ട്. 

ഇന്ത്യന്‍ ആര്‍മിയുെട സ്റ്റാളുകളില്‍ തോക്കുകള്‍ പരിചയപ്പെടാം. വനം വകുപ്പിന്റെയടക്കം വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സാറ്റാളുകളും മക്കള ഹബ്ബ എന്ന പേരില്‍ അറിയപ്പെടുന്ന കുട്ടികളുടെ കാര്‍ണിവലില്‍ ഒരുക്കിയിരിക്കുന്നത്. 

MORE IN INDIA
SHOW MORE