പുകമഞ്ഞ്; ഡൽഹി റോത്തക് ദേശീയ പാതയിൽ കൂട്ടിയിടിച്ചത് എട്ടു വാഹനങ്ങൾ

Thumb Image
SHARE

റോത്തക്കില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് വരികയായിരുന്ന വാഹനങ്ങളാണ്  കൂട്ടിയിടിച്ചത്. അപകടത്തില്‍ ഒരു ബൈക്ക് യാത്രക്കാരന്‍ കൊല്ലപ്പെട്ടു. ഡിവൈഡറില്‍ ഇടിച്ചു നിന്ന ലോറിയുടെ പുറകില്‍ വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. പുകമഞ്ഞിന്‍റെ ആധിക്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്  തിരിച്ചടിയായി.  ഡല്‍ഹി റോത്തക്  ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. 

ഡല്‍ഹി മലിനീകരണം ഗൗരവമുള്ള വിഷയമാെണന്നും ഇത്  അവഗണിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിഐപി വാഹനങ്ങള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ട്രൈബ്യൂണല്‍ നാളെ പരിഗണിച്ചേക്കും. ഹര്‍ജി സമര്‍പ്പിക്കുന്നുവെന്ന കാര്യം മാധ്യമങ്ങളെ മാത്രമാണോ അറിയിക്കുന്നതെന്ന് രാവിലെ ദേശീയ ഹരിത ട്രൈബ്യൂണല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.