മാത്യു സിറിയക്കിന്റെ ജീവത്യാഗത്തിന് ഇന്ന് 40 വയസ്

Thumb Image
SHARE

ക്യാപ്റ്റൻ മാത്യൂ സിറിയക്ക് എന്ന മലയാളി പൈലറ്റിന്റെ ജീവത്യാഗത്തിന് ഇന്ന് 40 വയസ്. 1977ലെ വിമാനയാത്രയ്ക്കിടെയായിരുന്നു സ്വന്തം ജീവൻ പോലും ത്യജിച്ച് പ്രധാനമന്ത്രിയായിരുന്ന മൊറാജി ദേശായി ഉൾപ്പെടെയുള്ളവരുടെ ജീവൻ, മാത്യു രക്ഷിച്ചത്. പക്ഷെ വർഷങ്ങൾ പിന്നിടുമ്പോഴും സർക്കാരിന്റെ അംഗീകാരങ്ങളൊന്നും ഈ കുടുംബത്തെ തേടിയെത്തിയിട്ടില്ല. 

നാൽപത് വർഷം മുമ്പ്, ഇതേദിവസം. ഡൽഹിയിൽ നിന്ന് ജോർഹട്ടിലേക്ക് പറക്കുകയായിരുന്നു ട്വവാൽവ് 124 കെ വിമാനം. ഉള്ളിൽ പ്രധാനമന്ത്രി മോറാർജി ദേശായിയും മകനുമടക്കമുള്ള വി.െഎ.പികൾ. സമയം രാത്രി ഏഴര. യന്ത്രത്തകരാറിനെത്തുടർന്ന് വിമാനം താഴേക്ക് കൂപ്പുകുത്തി. പക്ഷെ ക്യാപ്റ്റൻ മാത്യു സിറിയക് മനസാന്നിധ്യം കൈവിട്ടില്ല. ഉള്ളിലുള്ളവരുടെ ജീവനായിരുന്നു മാത്യുവിന് പ്രധാനം. വിമാനം പൂർണമായും തകരാൻ അനുവദിക്കാതെ മുൻഭാഗത്തെ കോക്പിറ്റ് കുത്തി വയലിലേക്ക് ഇടിച്ചിറക്കി. മോറാർജി ദേശായിയും മകനും അടക്കമുള്ളവർ രക്ഷപെട്ടെങ്കിലും കോക്പിറ്റിലുണ്ടായിരുന്ന മാത്യുവടക്കം അഞ്ചുപേർ മരിച്ചു. 

plane-crash

പക്ഷെ നാല് പതിറ്റാണ്ട് കഴിയുമ്പോഴും ആ ജീവത്യാഗത്തിന് സർക്കാരിൽ നിന്ന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലന്ന് സഹോദരനും മുൻ െഎ.പി.എസ് ഉദ്യോഗസ്ഥനുമായ ബാബു സിറിയക് പറയുന്നു. എങ്കിലും ആരോടും പരാതിയില്ല. ആരോക്കെ അംഗീകരിച്ചില്ലെങ്കിലും ധീരതയുടെ നേർരൂപമായി മാത്യു സിറിയക് ഇവരുടെ ഒാർമകളിലെന്നുമുണ്ട്. 

MORE IN INDIA
SHOW MORE