E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

ഗുരുദാസ്പൂരില്‍ കോണ്‍‌ഗ്രസിന് തകർപ്പൻ ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ലോക്സഭാ സീറ്റിലേക്കുളള ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നുന്ന വിജയം. ബി.ജെ.പിയുടെ സിറ്റിങ് സീറ്റില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ ഒരു ലക്ഷത്തി തൊണ്ണൂറ്റിമൂവായിരത്തി ഇരുനൂറ്റിപത്തൊന്‍പത് വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപിയുടെ സ്വരന്‍ സലാറിയ രണ്ടാംസ്ഥാനത്തും ആംആദ്മി പാര്‍ട്ടിയുടെ സുരേഷ് ഖാജുറിയ മൂന്നാംസ്ഥാനത്തുമെത്തി. 

ബിജെപിയുടെ സിറ്റിങ് സീറ്റായ ഗുര്‍ദാസ്പുരില്‍ കോണ്‍ഗ്രസിന്‍റെ വന്‍തിരിച്ചുവരവ്. പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ എല്ലാ അസംബ്ളി മണ്ഡലങ്ങളിലും ആധിപത്യം നേടി. ആദ്യറൗണ്ടില്‍ തന്നെ 14,316 വോട്ടുകള്‍ ലീഡ് നേടിയ പഞ്ചാബ് പിസിസി അധ്യക്ഷന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലും കനത്ത തോല്‍വി ഏറ്റുവാങ്ങിയ ബിജെപിക്ക് ഉപതിരഞ്ഞെടുപ്പിലും നിലം തൊടാനായില്ല. മോദി സര്‍ക്കാരിന്‍റെ നയങ്ങളോടുളള ജനങ്ങളുടെ പ്രതികരണമാണ് കോണ്‍ഗ്രസിന്‍റെ തകര്‍പ്പന്‍വിജയം കാണിക്കുന്നതെന്ന് സുനില്‍ ഝാക്കര്‍ പ്രതികരിച്ചു. 

സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നയത്തെ ജനം അംഗീകരിച്ചുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെ വിജയമെന്ന് എ.ഐ.സി.സി വക്താവ് രണ്‍ദീപ് സുര്‍ജെവാല പ്രതികരിച്ചു. ബിജെപി നേതാവും നടനുമായ വിനോദ് ഖന്നയുടെ മരണത്തെ തുടര്‍ന്നാണ് ഗുര്‍ദാസ്പുരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2014ലെ തിരഞ്ഞെടുപ്പില്‍ ൡഎഴുപത് ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ ഇത്തവണ അന്‍പത്തിയാറ് ശതമാനം പേര്‍ മാത്രമാണ് വോട്ടുചെയ്യാനെത്തിയത്. ലോക്സഭാ മുന്‍ സ്പീക്കര്‍ ബല്‍റാം ഝാക്കറിന്‍റെ മകനാണ് സുനില്‍ ഝാക്കര്‍.