E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

അമിത്ഷായുടെ മകനെ സ്റ്റാർട്ട്അപ്പ് ഇന്ത്യയുടെ ഐക്കണായി പ്രഖ്യാപിച്ചുകൂടേയെന്ന് രാഹുലിന്റെ പരിഹാസം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്റ്റാര്‍ട്ട് അപ് ഇന്ത്യയുടെ െഎക്കണായി പ്രഖ്യാപിച്ചുകൂടേയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുെട പരിഹാസം. ജയ് ഷായ്ക്കെതിരായ വാര്‍ത്തയ്ക്കുപിന്നില്‍ കോണ്‍ഗ്രസ് ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. മകനെതിരായ ആരോപണത്തില്‍ അമിത് ഷാ മൗനം തുടരുകയാണ്. 

അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കന്പനിയുടെ വരുമാനം ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധിച്ചതായുള്ള മാധ്യമവാര്‍ത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ശക്തമായ രാഷ്ട്രീയ ആയുധമാക്കുകയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതും മോദിയുടെ തട്ടകമായ ഗുജറാത്തില്‍. ബേട്ടി ബച്ചാവോ അഥവാ പെണ്‍മക്കളെ സംരക്ഷിക്കണമെന്നാണ് മോദി പറയുന്നതെങ്കിലും ബേട്ടാ ബച്ചാവോ അഥവാ അമിത് ഷായുടെ മകനെ സംരക്ഷിക്കലാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് രാഹുല്‍ കളിയാക്കി. താന്‍ അഴിമതി നടത്തുകയോ, മറ്റുള്ളവരെ അഴിമതി നടത്താന്‍ അനുവദിക്കുകയോ ചെയ്യില്ലെന്ന് പറഞ്ഞയാളാണ് നരേന്ദ്ര മോദി. എന്നാല്‍ അഴിമതി തുറന്നുകാണിക്കുന്ന മാധ്യമങ്ങളെ മോദി സര്‍ക്കാര്‍ ഭയപ്പെടുത്തുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. 

അസത്യപ്രചാരണം നടത്തുന്നവര്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. 

ജയ് ഷായ്ക്കെതിരായ ആരോപണങ്ങളില്‍ ബിജെപിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. എന്നാല്‍ പ്രധാനമന്ത്രി അമിത് ഷായ്ക്കൊപ്പം ഉറച്ചുനില്‍ക്കുകയാണ്. ഡല്‍ഹി അധ്യക്ഷന്‍ അജയ് മാക്കന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ബിജെപി ആസ്ഥാനത്തേയ്ക്ക് വൈകീട്ട് മാര്‍ച്ച് നടത്തും.