E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

നിയന്ത്രണരേഖയ്ക്ക് സമീപം പാക് വെടിവയ്പ്; 3 കുട്ടികള്‍ കൊല്ലപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപത്തെ ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പാക് സൈന്യം നടത്തിയ വെടിവയ്പില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു. എട്ട് നാട്ടുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കേരന്‍ മേഖലയിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം കൊലപ്പെടുത്തി. കശ്മീര്‍ ജനതയെ ലക്ഷ്യമാക്കിയുളള പാക്് ആക്രമണത്തെ ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍കുമാര്‍ സിങ് രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. 

വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കുന്ന പാക്കിസ്ഥാന്‍ , ഇന്ന് പുലര്‍ച്ചെ മുതലാണ് നിയന്ത്രണരേഖയ്ക്ക് സമീപത്തെ ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കനത്ത വെടിവയ്പ് തുടങ്ങിയത്. വീടുകളില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടികള്‍ കൊല്ലപ്പെട്ടു. എട്ട് നാട്ടുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കശ്മീര്‍ ജനതയെ ലക്ഷ്യം വച്ച് ആക്രമണം നടത്തുന്ന പാക്കിസ്ഥാന്‍റെ നടപടി അവരുടെ ഭീരുത്വമാണ് തെളിയിക്കുന്നതെന്ന് ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍കുമാര്‍ സിങ് വിമര്‍ശിച്ചു. 

ഇതിനിടെ കേരന്‍ മേഖലയിലൂടെ അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞുകയറാനുളള ഭീകരരുടെ ശ്രമം സൈന്യം തകര്‍ത്തു. സൈന്യവുമായുളള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. രക്ഷപ്പെട്ടവര്‍ക്കായി സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കി.