കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കുമെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. നോട്ട് അസാധുവാക്കല്‍ സാമ്പത്തിക ദുരന്തമാണെന്ന് തെളിഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കുമെതിരെ ആഞ്ഞടിച്ച യശ്വന്ത് സിന്‍ഹ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുകയാണെന്നും ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിെലഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ സ്വകാര്യ നിക്ഷേപം ഏറ്റവും കുറഞ്ഞു. വ്യാവസായിക ഉല്പാദനം താഴ്ന്നു. ജിഎസ്ടി നടപ്പാക്കിയതിലെ താളപ്പിഴ കാര്യങ്ങള്‍ താറുമാറാക്കി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സാന്പത്തിക രംഗത്തെ തളര്‍ച്ച മാറ്റിയെടുക്കാന്‍ കഴിയില്ലെന്നും വീമ്പിളക്കലുകള്‍ പ്രസംഗവേദികള്‍ക്ക് മാത്രം യോജിച്ചതാണെന്നും യശ്വന്ത് സിന്‍ഹയുടെ ലേഖനത്തില്‍ പറയുന്നു. കാര്യങ്ങള്‍ വിളിച്ചുപറയാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും മോദി മന്ത്രിസഭയിലുള്ളവര്‍ക്കും ഭയമാണെന്നും അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിലെ ധനമന്ത്രി പറയുന്നു.
Advertisement