E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

വോട്ടുബാങ്ക് രാഷ്ട്രീയമല്ല രാജ്യത്തിന്‍റെ വിശാല താല്‍പര്യങ്ങളാണ് തനിക്ക് മുഖ്യം‍; പ്രധാനമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വോട്ടുബാങ്ക് രാഷ്ട്രീയമല്ല രാജ്യത്തിന്‍റെ വിശാല താല്‍പര്യങ്ങളാണ് തനിക്ക് മുഖ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷപാര്‍ട്ടികള്‍ വോട്ടുബാങ്കിനെ ലക്ഷ്യമിട്ട് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടായിരത്തി ഇരുപത്തിരണ്ടോടെ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും വീട് നിര്‍മ്മിച്ചുനല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരമേറ്റെടുത്തതിനു ശേഷം ആദ്യമായി വാരാണസിയില്‍ എത്തിയ പ്രധാനമന്ത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വാനോളം പുകഴ്ത്തിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുചിമുറി എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. 

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ല താന്‍ ഭരണം നടത്തുന്നത്. രാജ്യത്തിന്‍റെ വികസനം ലക്ഷ്യമിട്ടാണ്. എന്നാല്‍ പ്രതിപക്ഷപാര്‍ട്ടികള്‍ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. വ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കും അപ്പുറമാണ് രാജ്യത്തിന്‍റെ വികസനം 

പശുസംരക്ഷണം വോട്ട് ബാങ്ക് ലക്ഷ്യമിട്ടല്ല നടപ്പിലാക്കുന്നത്. രണ്ടായിരത്തി ഇരുപത്തിരണ്ടോടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകും. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാവര്‍ക്കും വീട് നല്‍കുമെന്നും തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്നും മോദി പറഞ്ഞു.