മാര്‍ഷല്‍ അര്ജന്സിങിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്ക്വയറില്‍ സിഖ് മതാചാരപ്രകാരമായിരുന്നു സംസ്കാരം. അര്ജന്സിങിന് ആദരമര്‍പ്പിച്ച് ഡല്‍ഹിയിലെ സ്ഥാപനങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.
1965 ലെ ഇന്ത്യാ പാക് യുദ്ധത്തിലെ വീരനായകന് മാര്‍ഷല്‍ അര്ജന് സിങ്ങിന് രാജ്യം വിടനല്‍കി. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് , മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, കര,വ്യോമ, നാവിക സേനാ മേധാവികള്‍ എന്നിവര്‍ കന്റോണ്‍മെന്റിലെ ബ്രാര്‍ സ്ക്വയറില്‍ അന്തിമോപചാരം അര്‍പ്പിച്ചു. പീരങ്കികള്‍ ഉപയോഗിച്ച് ഇരുപത്തൊന്ന് വെടിഉതിര്‍ത്ത് സേന രാജ്യത്തെ എക മാര്‍ഷലിന് ആദരം അര്‍പ്പിച്ചു. സേനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പിപുലമായ വിടവാങ്ങല്‍ നല്‍കുന്നത്.
കൗടില്യ മാര്‍ഗിലെ വസതിയില്‍ നിന്ന് രാവിലെ എട്ടരയ്ക്ക് മൂന്ന് സേനകളുടെയും അകന്പടിയോടെ വിലാപയാത്രയായാണ് മൃതദേഹം കന്റോണ്‍മെന്റിലെ ബ്രാര്‍ സ്ക്വയറില്‍ എത്തിച്ചത്. തൊണ്ണൂറ്റിയെട്ടുവയസുള്ള മാര്‍ഷല്‍ അര്ജന് സിങ് ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ അന്തരിച്ചത്.