ഗൗരി ലങ്കേഷ് കൊലപാതകത്തിൽ അന്വേഷണം വാടക കൊലയാളികളിലേക്കു. തടവിൽ കഴിയുന്ന കുനിഗൽ ഗിരി അടക്കമുള്ള വാടക കൊലയാളികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും.
കൊലപാതകം അടക്കം 51 കേസുകളിൽ പ്രതിയായ കുനിഗൽ ഗിരിയെ ചോദ്യം ചെയ്യുന്നതിനു അന്വേഷണ സംഘം വാറന്റ് പുറപ്പെടുവിച്ചു. ബെല്ലാരി സെൻട്രൽ ജയിലിൽ തടവിലാണ് കുനിഗൽ ഗിരി. ഇയാളുടെ കൂട്ടാളികളെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണ സംഘത്തിന് ചില സൂചനകൾ ലഭിച്ചത്. ബിജാപുർ വിജയപുര, രമനഗര ജയിലുകലിൽ തടവിൽ കഴിയുന്ന വാടക കൊലയാളികളെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. അതേസമയം എം എം കൽബുർഗിയെ വധിക്കാൻ ഉപയോഗിച്ച അതെ തോക്ക് ഉപയോഗിച്ചാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് എന്ന പ്രചരണം ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഢി നിഷേധിച്ചു. ഫോറൻസിക് പരിശോധന ഫലം വന്നാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരിക്കനാകൂ എന്നു രാമലിംഗ റെഡ്ഢി പറഞ്ഞു.