ഹരിയാന ഗുരുഗ്രാമില്‍ സ്കൂള്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസില്‍ പ്രതിഷേധം പടരുന്നു. നാട്ടുകാര്‍ സ്കൂളിന് സമീപത്തെ മദ്യശാലയ്ക്ക് തീയിട്ടു. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് രക്ഷിതാക്കള്‍ നടത്തിയ പ്രതിഷേധപ്രകടനത്തിന് നേരേ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
രണ്ടാംക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ടതില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് നൂറുകണക്കിന് രക്ഷിതാക്കളാണ് സ്കൂള്പരിസരത്ത് തടിച്ചുകൂടിയത്. പ്രതിഷേധപ്രകടനത്തിന് നേരേ പൊലീസ് ലാത്തിവീശി. നാട്ടുകാര്‍ സ്കൂളിന് സമീപത്തെ മദ്യശാല അടിച്ചുതകര്‍ത്ത ശേഷം തീയിട്ടു.
അതേസമയം, മാനേജ്മെന്റിന്റെ മുഖം രക്ഷിക്കാന്‍ ബസ് ജീവനക്കാരനെ കേസില്‍ മനപൂര്‍വം പ്രതിചേര്‍ക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ വെളളിയാഴ്ചയാണ് ഏഴുവയസുകാരന് പ്രദ്യുമ്നന് ഠാക്കൂറിനെ കഴുത്തറുത്ത നിലയില്‍ ശുചിമുറിക്ക് സമീപം കണ്ടെത്തിയത്.