E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

അനധികൃത ഖനനാനുമതി: ജയന്തി നടരാജനെതിരെ കേസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജയന്തി നടരാജനെതിരെ സി.ബി.ഐ കേസെടുത്തു. പരിസ്ഥിതി മന്ത്രിയായിരുന്നപ്പോള്‍ അനധികൃതമായി ഖനനാനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് നടപടി. ചെന്നൈയിലുള്ള ജയന്തി നടരാജന്‍റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു

ജാര്‍ഖണ്ഡിലെ സിങ്ക്ബൂം ജില്ലയില്‍ നൂറ്റി തൊണ്ണൂറ്റി രണ്ട് ഹെക്ടര്‍ സ്ഥലം ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്ത് ഖനനത്തിന് ലീസിന് കൊടുത്തെന്നാണ് കേസ്. ഇലക്ട്രോ സ്റ്റീല്‍ കാസ്റ്റിങ്ങ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ഖനനാനുമതി നല്‍കിയത്. വനഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടി മുന്‍പ് അനുമതി നിഷേധിച്ച അന്‍പത്തിയഞ്ച് ഹെക്ടര്‍ സ്ഥലത്തിനും പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്ത് അനുമതി നല്‍കിയിരുന്നു. 

ജയന്തി നടരാജന് പുറമെ ഇലക്ട്രോ സ്റ്റീല്‍ കാസ്റ്റിങ്ങ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ ഉമാങ് കെജിരിവാളിനെതിരെയും കേസെടുത്തു. ചെന്നൈ ആള്‍വാര്‍പേട്ടിലെ ജയന്തി നടരാജന്‍റെ വസതിയിലാണ് സി.ബി.ഐ റെയ്ഡ്. ദില്ലി , കൊല്‍ക്കത്ത , റാഞ്ചി, ഒഡിഷ എന്നിവിടങ്ങളിലെ ഇലക്ട്രോ സ്റ്റീല്‍ കാസ്റ്റിങ്ങ് ലിമിറ്റഡ് ഓഫിസുകളിലും റെയ്ഡ് നടന്നു. 2011 മുതല്‍ 2013വരെയായിരുന്നു ജയന്തി നടരാജന്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ചുമതല വഹിച്ചിരുന്നത്. 2015ല്‍ കോണ്‍ഗ്രസ് വിട്ടു. രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതികള്‍ക്ക് അനുമതി നല്‍കിയെന്നായിരുന്നു പാര്‍ട്ടിവിടുമ്പോള്‍ അവര്‍ ഉയര്‍ത്തിയ ആരോപണം.