ബി.ജെ.പി നടത്തുന്ന മംഗളൂരു ചലോ റാലിയോടനുബന്ധിച്ച് കര്‍ണാടകയില്‍ നിരോധനാജ്ഞ. മംഗളൂരുവിലേയക്കുള്ള റോഡുകളില്‍ സുരക്ഷ ശക്തമാക്കുകയും ചെക്പോസ്റ്റുകള്‍ അടയ്ക്കുകയും ചെയ്തു.സര്‍ക്കാര്‍ അനുമതി നിഷേധിച്ചുവെങ്കിലും റാലിയുമായി മുന്നോട്ടുപോകാനാണ് ബി ജെ പി യുടെ തീരുമാനം.
വര്‍ഗീയ സംഘര്‍ഷത്തിന് കാരണമായേക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ബി ജെ പിയുടെ മംഗളൂരു ചലോ റാലിക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. കര്‍ണാടകയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് 20,000 പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലി ബി െജ പി ആസൂത്രണം ചെയ്തത്. കര്‍ണാടകയിലെ എല്ലാ ജില്ലകളില്‍ നിന്നും ആരംഭിച്ച് വ്യാഴാഴ്ച മംഗളൂരുവില്‍ എത്തുന്ന രീരിയാലണ് ബൈക്ക് റാലി ക്രമീകരിച്ചിരിക്കുന്നത്. അനുമതി നിഷേധിച്ചുവെങ്കിലും റാലിയുമായി മുന്നോട്ടുപോകുമെന്ന് ബി െജ പി അറിയിച്ചു. ബെംഗളൂരുവിലും , കനക്പുരയിലും , ഹുബ്ബള്ളിയിലും ബൈക്കിലെത്തിയ അഞ്ഞൂറോളം പ്രവര്‍ത്തകരെ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ നിന്നുള്ള റാലി ഉദ്ഘാടനം ചെയ്യാന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെഡിയൂരപ്പ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്മാറി.