E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

പ്രധാനമന്ത്രിക്കു ചോദ്യങ്ങൾ ഇഷ്ടമല്ല: ബിജെപി എംപി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Narendra-Modi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചോദ്യങ്ങൾ ചോദിക്കുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇഷ്ടമല്ലെന്നു മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി എംപി നാന പട്ടോളെ. ബിജെപി എംപിമാരുടെ യോഗത്തിൽ ഒബിസി മന്ത്രാലയത്തെക്കുറിച്ചും കർഷക ആത്മഹത്യകളെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിച്ചതിനു പ്രധാനമന്ത്രി തന്നോടു ക്ഷോഭിച്ചെന്നു നാഗ്പുരിൽ പൊതുപരിപാടിയിൽ സംബന്ധിക്കവേ പട്ടോളെ പറഞ്ഞു.

നാഗ്പുർ മേഖലയിലെ ഭണ്ഡാര ഗോണ്ടിയയിൽ നിന്നുള്ള എംപിയാണു പട്ടോളെ. ചോദ്യങ്ങൾ ഉന്നയിച്ചതിനു ശകാരിച്ച പ്രധാനമന്ത്രി പാർട്ടിയുടെ പ്രകടനപത്രിക വായിച്ചിട്ടുണ്ടോ എന്നും വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് അറിയുമോ എന്നും മറുചോദ്യമുയർത്തി. ഹരിത നികുതി, ഒബിസി മന്ത്രാലയം, കാർഷിക മേഖലയിൽ കൂടുതൽ കേന്ദ്രനിക്ഷേപം എന്നിവയെക്കുറിച്ചു താൻ ചില നിർദേശങ്ങൾ നൽകി. എന്നാൽ ക്ഷുഭിതനായ പ്രധാനമന്ത്രി തന്നോടു വായടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

പ്രധാനമന്ത്രി പതിവായി പാർട്ടി എംപിമാരെ കാണുന്നുണ്ട്. എന്നാൽ ചോദ്യംചോദിക്കുന്നത് ഇഷ്ടമല്ല. എല്ലാ കേന്ദ്രമന്ത്രിമാരും ഒരുതരം ഭയപ്പാടിലാണ്. തനിക്കു മന്ത്രിപദത്തിൽ താൽപര്യമില്ല. ആരെയും ഭയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.