E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

കൊടുംകുറ്റവാളിയാണെങ്കിലും കീ... ജയ്...!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

asaram-bapu
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ക്രിമിനൽ കേസുകളിൽപെട്ടു ജയിലിലായാൽ ആൾദൈവങ്ങളിലുള്ള വിശ്വാസം നിങ്ങൾക്കു നഷ്ടമാകുമോ? ഹരിയാനയിലെ ബർവാലയിലെ അദ്ഭുതസിദ്ധൻ റാംപാലിന്റെ അനുയായി ജഗ്പ്രീത് ശർമയോടു ചോദിച്ചു. തൊട്ടുപിന്നാലെയെത്തി മറുപടി: ‘ഒരിക്കലുമില്ല. ദുഷ്ടശക്തികൾ ഞങ്ങളുടെ ഗുരുജിയെ കുടുക്കിയതാണ്. അവയെല്ലാം അതിജീവിച്ച് അദ്ദേഹം തിരിച്ചെത്തും. ഒരാളെപ്പോലും ഉപദ്രവിക്കാത്ത ഗുരുജിയെ ഇന്ത്യയിലെ നിയമവ്യവസ്ഥ അന്യായമായി ജയിലിലിട്ടിരിക്കുകയാണ്’. അപ്പോൾ റാംപാലിനെതിരെ 2006ൽ റജിസ്റ്റർ ചെയ്ത കൊലപാതകക്കേസോ? ‘അതു കള്ളക്കേസാണ്’; ജഗ്പ്രീതിന്റെ ശബ്ദം കനത്തു. ‘അർബുദം മൂലം മരിച്ചയാളുടെ ആത്മാവിനെ തിരികെപ്പിടിച്ചു ജീവൻ നൽകിയ വ്യക്തിയാണു ഗുരുജി. അദ്ദേഹത്തിന്റെ അദ്ഭുതസിദ്ധികളെക്കുറിച്ച് ആയിരം ഉദാഹരണങ്ങൾ നൽകാം. ഗുരുജി ഒരാളെ കൊന്നുവെന്ന പ്രചാരണം വ്യാജമാണ്’.

റാംപാലിന്റെ ജയിൽമോചനത്തിനായി ഡൽഹി ജന്തർ മന്തറിൽ 715 ദിവസമായി സമരം ചെയ്യുന്ന നൂറുകണക്കിന് അനുയായികളിൽ ഒരാളാണു ജഗ്പ്രീത്. ജഗ്പ്രീതിന്റെ വാക്കുകൾ കേട്ടപ്പോൾ ഒരുകാര്യം വ്യക്തമായി – കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽപെട്ട് ജയിലിലായാലും, റാംപാലിനെ പോലുള്ളവർ അനുയായികളുടെ മനസ്സിൽ ഇന്നും ദൈവതുല്യർ. ജയിൽമോചിതരായാൽ ആൾദൈവങ്ങൾ വീണ്ടും ഇവരുടെ മുന്നിലേക്കെത്തുന്നു. പിന്നീടെല്ലാം പഴയപടി. 

ജയിലിലും ശക്തർ

ജയിലിനുള്ളിലും ആൾദൈവങ്ങൾക്കു ശക്തിയൊട്ടുംകുറയുന്നില്ല. അവർ ജയിലിനുള്ളിലാകാൻ കാരണക്കാരായവരെ അനുയായികൾ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. അവർക്കെതിരെ ശബ്ദമുയർത്തിയവരെല്ലാം ഒന്നുകിൽ ഒളിവിലാണ്; അല്ലാത്തവർ ജീവിച്ചിരിപ്പില്ല. ഗുരുജിക്കുവേണ്ടി എന്ത് അതിക്രമവും കാട്ടാൻ അനുയായികളിലെ ചോരത്തിളപ്പേറിയവർക്കു മടിയില്ല. 

പരാതി ഉയർന്നാൽ അതു നൽകിയ ആളെയും സാക്ഷികളെയും ഇല്ലായ്മ ചെയ്യുകയാണ് അവരുടെ രീതി. ഇതിനായി സർവസജ്ജമായ ഗുണ്ടാസംഘമുണ്ട്. ജയിലിനുള്ളിൽനിന്ന് ആൾദൈവത്തിന്റെ സന്ദേശങ്ങൾ കൃത്യമായ ഇടവേളകളിൽ ഇവർക്കു ലഭിക്കുന്നു.

ദുരൂഹമായി മരണങ്ങൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ക്രൂരമായി മാനഭംഗപ്പെടുത്തിയ കേസിൽ 2013 മുതൽ ജയിലിൽ കഴിയുന്ന വിവാദ സന്യാസി അസാറാം ബാപ്പുവിനെതിരെ സാക്ഷിപറഞ്ഞവരിൽ മൂന്നുപേരാണു സമീപകാലത്തു ദുരൂഹസാഹചര്യങ്ങളിൽ മരിച്ചത്. ഏറ്റവും ഒടുവിൽ നടന്ന മരണം കഴിഞ്ഞ ശനിയാഴ്ച. ഒൻപതുപേർ ക്രൂരമായി ആക്രമിക്കപ്പെട്ടു. വാഹനാപകടം, ആത്മഹത്യ എന്നിങ്ങനെ നീളുന്നു മരണകാരണങ്ങൾ. വ്യാജപരാതി നൽകിയതിനുള്ള ബാപ്പുവിന്റെ ശിക്ഷയാണ് ഇവർക്കു ലഭിച്ചതെന്ന് അനുയായികൾ വിശ്വസിക്കുന്നു. ജയിലിനുള്ളിൽ കഴിയുന്ന ബാപ്പു എതിരാളികളെ ഓരോന്നായി ഇല്ലായ്മ ചെയ്യുകയാണോ എന്ന സംശയവും ഓരോ മരണശേഷവും ബലപ്പെടുന്നു. അസാറാമിനെതിരെ തെളിവു നൽകിയതിനു  വേടിയുണ്ടകളേറ്റുവാങ്ങേണ്ടിവന്ന ഒട്ടേറെ പേരുണ്ട്. തലനാരിഴയ്ക്കു രക്ഷപ്പെട്ട ജീവനുമായി അവർ ഒളിവുജീവിതം നയിക്കുന്നു; മരണം ഏതുനിമിഷവും തേടിയെത്തുമെന്ന ഭീതിയോടെ.

നിലയ്ക്കാത്ത കുറ്റകൃത്യങ്ങൾ

ഉത്തരേന്ത്യയിൽ പടർന്നു പന്തലിച്ച ആൾദൈവങ്ങൾ ആധ്യാത്മികതയുടെ മറവിൽ ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങൾക്കു കണക്കില്ല. റാം വൃക്ഷ് യാദവ് എന്ന വ്യാജസിദ്ധന്റെ അനുയായികൾ യുപിയിലെ മഥുരയിൽ സജ്ജമാക്കിയ താൽക്കാലിക ആശ്രമത്തിൽ കഴിഞ്ഞവർഷം പൊലീസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തതു റോക്കറ്റ് ലോഞ്ചർ മുതൽ നാടൻ ബോംബ് വരെ. ആശ്രമത്തിൽ സമാന്തര ഭരണവ്യവസ്ഥ സജ്ജമാക്കിയിരുന്ന യാദവിന്റെ സായുധസൈന്യത്തിന്റെ ആയുധശേഖരം കണ്ടു പൊലീസ് ഞെട്ടി.

മഥുരയിൽ സൈന്യത്തിന്റെ കന്റോൺമെന്റ് മേഖലയ്ക്കു സമീപമായിരുന്നു ഇത്. യുപിയിലെ ചിത്രകൂട് ആസ്ഥാനമായി പ്രവർത്തിച്ച ഇച്ഛധാരി സ്വാമിയുടെ പക്കൽനിന്ന് അറുപതിലധികം അശ്ലീല വിഡിയോ സിഡികളാണു പൊലീസ് പിടിച്ചെടുത്തത്. ആശ്രമത്തിൽ തന്റെ ലൈംഗികവേഴ്ചയുടെ ദൃശ്യങ്ങൾ പകർത്തുന്നതായിരുന്നു ഇയാളുടെ വിനോദം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തി അവ വിൽക്കുകയും ചെയ്തു.

പേരിൽ മാത്രം സദാചാരമുള്ള സ്വാമി സദാചാരി ഉത്തരേന്ത്യയിൽ തന്റെ ആശ്രമത്തിന്റെ മറവിൽ നടത്തിയതു വേശ്യാലയം. പല പേരുകളിൽ പല അവതാരങ്ങളിൽ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിരാജിക്കുന്ന ആൾദൈവങ്ങൾ നടത്തുന്ന കുറ്റകൃത്യങ്ങളുടെ പട്ടിക അനന്തമായി നീളുന്നു. ആൾദൈവങ്ങളുടെ ‘ശാപ’മേറ്റുവാങ്ങി ജീവിതം നശിച്ചവർ നിശ്ശബ്ദം അവയെല്ലാം സഹിക്കുന്നു. അവരുടെ കണ്ണീർ കാണാതെ, അന്ധമായ ആരാധനയിൽ അനുയായികൾ ആൾദൈവങ്ങൾക്കു ജയ് വിളിക്കുന്നു.

അസാറാമിന്റെ ലോകം

ലക്ഷക്കണക്കിന് അനുയായികളുള്ള ആൾദൈവമായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത അസാറാം തന്നെ മാനഭംഗപ്പെടുത്തിയെന്നു 16 വയസ്സുകാരിയായ അന്തേവാസി 2013ൽ വിളിച്ചുപറഞ്ഞതോടെയാണ് ആശ്രമത്തിലെ കൊള്ളരുതായ്മകൾ പുറംലോകമറിഞ്ഞത്. 2008ൽ രണ്ട് ആൺകുട്ടികളുടെ മൃതദേഹം വെട്ടിമുറിച്ചനിലയിൽ ആശ്രമത്തിനു സമീപമുള്ള അഴുക്കുചാലിൽനിന്നു ലഭിച്ചതു മുതൽ അസാറാം സംശയത്തിന്റെ നിഴലിലായിരുന്നു. പക്ഷേ, അവയ്ക്കൊന്നും വ്യക്തമായ തെളിവുകൾ അന്വേഷണസംഘത്തിനു ലഭിച്ചില്ല.

ആഭിചാരക്രിയകൾ ചെയ്യുന്നതിനിടെയാണ് അസാറാം തന്നെ മാനഭംഗപ്പെടുത്തിയതെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. ശാരീരിക ബന്ധത്തിലൂടെ ദൈവത്തിലേക്ക് അടുക്കാൻ സാധിക്കുമെന്നു പറഞ്ഞ അസാറാം പെൺകുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തി. ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. തനിക്കെതിരെ സംസാരിച്ചവരെയൊക്കെ ദുരൂഹസാഹചര്യത്തിൽ കാണാതായതിന്റെ കഥകളും മുന്നറിയിപ്പിന്റെ സ്വരത്തിൽ അസാറാം പറഞ്ഞു. എന്നാൽ, ധൈര്യം കൈവിടാതിരുന്ന പെൺകുട്ടി ഇക്കാര്യം മാതാപിതാക്കളെയും പിന്നീടു പൊലീസിനെയും അറിയിച്ചു. രണ്ടു മാസത്തിനുശേഷം അസാറാമിനും മകൻ നാരായൺ സായിക്കുമെതിരെ മാനഭംഗപരാതിയുമായി രണ്ടു സഹോദരിമാർ രംഗത്തെത്തി. ഇരുവരും ചേർന്ന് അഞ്ചുവർഷം തങ്ങളെ തുടർച്ചയായി മാനഭംഗപ്പെടുത്തിയെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ.

തനിക്കു ലൈംഗികശേഷിയില്ലെന്ന് അറസ്റ്റിലായതിനു പിന്നാലെ അസാറാം വാദിച്ചെങ്കിലും മെഡിക്കൽ പരിശോധനയിൽ ശേഷിക്കുറവില്ലെന്നു കണ്ടെത്തി. മാനഭംഗത്തിനിരയായപ്പോൾ പെൺകുട്ടി പ്രായപൂർത്തിയായിരുന്നില്ലെന്നു മൊഴി നൽകിയ സ്കൂൾ പ്രിൻസിപ്പലും ഇപ്പോൾ ഭീഷണികളുടെ നടുവിലാണു ജീവിക്കുന്നത്. അനുയായികൾ പലകുറി നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്തി. ഒരിക്കൽ വീട്ടിൽ വന്ന പത്രം തുറന്നുനോക്കിയപ്പോൾ അതിലൊരു വെടിയുണ്ട പൊതിഞ്ഞുവച്ചിരിക്കുന്നു; കൊന്നുകളയുമെന്ന ഭീഷണിയും ഒപ്പമുണ്ടായിരുന്നു – പ്രിൻസിപ്പൽ പറഞ്ഞു.

അസാറാമിന്റെ മോചനത്തിനായി പ്രാർഥിച്ചു നാലു വർഷമായി ഡൽഹിയിൽ സമരം ചെയ്യുന്നുണ്ട് ഒരു കൂട്ടം അനുയായികൾ. പെൺകുട്ടികൾ മാനഭംഗത്തിനിരയായിട്ടില്ലെന്നു രേഖപ്പെടുത്തുന്ന ഏതോ മെഡിക്കൽ രേഖകൾ ഇവർ കാട്ടുന്നു. ‘അസാറാം നിരപരാധിയാണ്. ഇനിയും എത്ര വർഷങ്ങൾ വേണമെങ്കിലും സമരം ചെയ്യാൻ ഞങ്ങൾ ഒരുക്കം’ – സമരക്കാരുടെ കൂട്ടത്തിലെ ഗീത പറഞ്ഞു. 

നാളെ: കണ്ണിൽ പൊടിയിടുന്ന മന്ത്രവിദ്യകൾ