E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

നിയമസഭ ഉപതിരഞ്ഞെടുപ്പ്; ആം ആദ്മി പാര്‍ട്ടിക്കും, ബിജെപിക്കും, ടിഡിപി യ്ക്കും വിജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കും, ബിജെപിക്കും, ടി.ഡി.പി യ്ക്കും വിജയം. ഗോവയില്‍ മല്‍സരിച്ച രണ്ട് സീറ്റുകളും ബിജെപി നേടിയപ്പോള്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 

ഉപതിരഞ്ഞെടുപ്പ് നടന്ന ഗോവയിലെ രണ്ടു നിയമസഭ മണ്ഡലങ്ങളിലും ബിജെപിക്ക് മികച്ച വിജയം. പനാജിയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, കോണ്‍ഗ്രസിന്‍റെ ഗിരീഷ് ചോദങ്കറെക്കാള്‍ 4803 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വാല്‍പോയ് മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു ബിജെപിയിലെത്തിയ വിശ്വജിത് റാണെ പതിനായിരത്തി ആറു വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. മുഖ്യമന്ത്രിയായി തുടരണമെന്നുള്ള ജനവിധി അംഗീകരിക്കുന്നതായും അടുത്ത ആഴ്ച തന്റെ രാജ്യസഭാംഗത്വം രാജിവെക്കുമെന്നും വിജയത്തിന് ശേഷം മനോഹര്‍ പരീക്കര്‍ പറഞ്ഞു. 

കടുത്ത ത്രികോണ മല്‍സരം നടന്ന ഡല്‍ഹി ബവാന മണ്ഡലത്തില്‍ ശക്തമായ തിരിച്ചുവരവാണ് ആം ആദ്മി പാര്‍ട്ടി നടത്തിയത്. എഎപി എംല്‍എ യായിരുന്ന വേദ് പ്രകാശ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ബവാനയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഈ വര്‍ഷം രജൗരി ഗാര്‍ഡന്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തോറ്റ ആം ആദ്മി പാര്‍ട്ടിക്ക് ഇത് അഭിമാനപോരാട്ടമായിരുന്നു. ആന്ധ്രയിലെ നന്ദ്യാലില്‍ തെലുങ്കുദേശം പാര്‍ട്ടി സ്ഥാനാര്‍ഥി ഭൂമ ബ്രഹ്മാനന്ദ വിജയിച്ചു.