E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

മുത്തലാഖ് നിരോധനത്തിന് പുതിയ നിയമം വേണ്ടിവരില്ലെന്ന് നിയമവിദഗ്ധര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുത്തലാഖ് നിരോധനത്തിന് പുതിയ നിയമം വേണ്ടിവരില്ലെന്ന് നിയമവിദഗ്ധര്‍. ആറുമാസത്തിനുള്ളില്‍ നിയമം പാസാക്കണമെന്നത് ന്യൂനപക്ഷവിധി ആയതിനാല്‍ അത് പരിഗണിക്കേണ്ടിവരില്ലെന്നാണ് മുതിര്‍ന്ന അഭിഭാഷ·കരുടെ വിലയിരുത്തല്‍. 

ഉടനടിയുള്ള മുത്തലാഖ് നിയമനിര്‍മാണത്തിലൂടെ അസാധുവാക്കുക എന്നത് കേന്ദ്രസര്‍ക്കാരിന് താല്‍പര്യമുള്ള മാര്‍ഗമായിരുന്നു. ചീഫ് ജസ്റ്റിസിന്റെ വിധിന്യായത്തില്‍ ആറുമാസത്തിനകം നിയമം കൊണ്ടുവരണമെന്ന് നിര്‍ദേശവും വന്നു. എന്നാല്‍ അഞ്ചംഗബഞ്ചില്‍ ചീഫ് ജസ്റ്റിസ് മാത്രമേ ഈ നിലപാട് എടുത്തുള്ളു. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനും ജസ്റ്റില്‍ ഉദയ് ലളിതും മുത്തലാഖ് അംഗീകരിക്കുന്ന നിയമവ്യവസ്ഥ അസാധുവാക്കുകയാണ് ചെയ്തത്. ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇക്കാര്യം പരാമര്‍ശിച്ചുമില്ല. 

ഉടനടിയുള്ള മുത്തലാഖ് മതപരമായി തെറ്റാണെന്ന് വ്യാഖ്യാനിക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്. ഈ സാഹചര്യത്തില്‍ പുതിയ നിയമമോ നിയമഭേദഗതിയോ വേണ്ടിവരില്ലെന്ന് മുതിര്‍ന്ന അഭിഭാഷകരും നിയമജ്ഞരും ചൂണ്ടിക്കാട്ടുന്നു. കോടതിവിധിയുടെ വിശദാംങ്ങള്‍ അറ്റോര്‍ണി ജനറല്‍ കേന്ദ്രസര്‍ക്കാരിനെ ധരിപ്പിക്കും. അതിനുശേഷം വ്യക്തത ആവശ്യമുണ്ടെങ്കില്‍ സര്‍ക്കാരിന് വീണ്ടും കോടതിയെ സമീപിക്കാനും അവസരമുണ്ട്.