E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ഓരോ 10 മിനിറ്റിലും 9 അപകടങ്ങൾ, 3 മരണങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bike-accident-logo
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്നാൾ പൊക്കത്തിൽ നിന്നു താഴേക്കു ചാടുമോ? ‘ഇല്ല, കാലൊടിയും’ എന്നായിരുന്നു രാജുവിന്റെ ഉത്തരം. ആ കക്ഷിയാണ് കാറുമായി പറപറക്കുന്നത്. എവിടെയായാലും അറുപതിൽ കുറഞ്ഞ വേഗം അവനിഷ്ടമല്ല. അമിത ആത്മവിശ്വാസം സിരകളിലൂടെയൊഴുകുന്ന രാജുവിനെപ്പോലുള്ള പലരും അറിയുന്നില്ല വേഗത്തിന്റെ ആഘാതം എന്തായിരിക്കുമെന്ന്? വേഗം എത്രപേരുടെ ജീവനെടുക്കുണ്ടെന്ന്?

വേഗത്തിന്റെ ആഘാതം 

മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ ഓടുന്ന വാഹനം, നിശ്ചലമായ വസ്തുവിൽ ഇടിക്കുന്നത് മൂന്നു നിലകളുള്ള കെട്ടിടത്തിൽ നിന്നു താഴേക്കു വീഴുന്നതിനു തുല്യമാണ്. വേഗം 100 കിലോമീറ്ററാണെങ്കില്‍ ഇതു പന്ത്രണ്ടു നിലകളുളള കെട്ടിടത്തിൽ നിന്നു വീഴുന്നതു പോലെ യാത്രികരിൽ ആഘാതമേൽപ്പിക്കും. 

താമരശ്ശേരി ചുരം അഞ്ചു മിനിറ്റു കൊണ്ടു താണ്ടിയ സിനിമാ കഥാപാത്രം പ്രസിദ്ധമാണല്ലോ. അത്യുക്തിയാണെങ്കിലും ആ വീമ്പുപറച്ചിലിൽ നമ്മുടെ വാഹനമോടിക്കലിന്റെ മനോഭാവമുണ്ട്. വീട്ടുകാർ, ബന്ധുക്കൾ, കൂട്ടുകാർ നിത്യേന വാഹനമുപയോഗിക്കുന്നവർ ഒട്ടേറെ പേരുണ്ടാകും നമ്മുടെ അടുപ്പക്കാരായി. ഇതിൽ പലരും അമിതവേഗത്തിൽ വാഹനമോടിക്കുന്നവരായിരിക്കും. ‘ഓഫീസിലേക്ക് പറന്നെത്തി’ എന്നൊക്കെ വീമ്പു പറയുന്ന സുഹൃത്തുക്കൾ നിങ്ങൾക്കില്ലേ? അത്തരക്കാരോട് ഈ കണക്കുകൾ പറയുക. 

2015 ൽ ഇന്ത്യയില്‍ 5,01,423 അപകടങ്ങളിൽ 1,46,133 പേർ മരിച്ചു. ഇതിൽ 2,40,463 റോഡപകടങ്ങൾക്കും കാരണം അമിതവേഗമാണ്. വേഗത്തിന്റെ കൂടപിറപ്പാണ് അപകടം. വേഗത്തെയല്ല, യാത്രകളെയാണ് പ്രണയിക്കുന്നതെങ്കിൽ നമ്മുടെ റോഡുകളും സുരക്ഷിതമാക്കാം. 

അമിതവേഗവും വേഗവും 

നാം സ്കൂളിൽ പഠിച്ചൊരു സമവാക്യം ഇവിടെ ആവശ്യമാണ്. ചലനം കൊണ്ടുണ്ടാകുന്ന ഊർജം കണ്ടുപിടിക്കാൻ ഈ സമവാക്യം മറന്നുകാണില്ലല്ലോ?  

KE= 1/2mv2. M-Mass(പിണ്ഡം), V-Velocity (പ്രവേഗം).

ഓടുന്ന വാഹനത്തിന്റെ പിണ്ഡവും വേഗവും കാരണം അപകടസമയത്തു കനത്ത ഊർജമാണു കൈമാറപ്പെടുന്നത്. മൊത്തം ഊർജമാറ്റത്തിനനുസരിച്ചായിരിക്കും പരുക്കുകളുടെ ഭീകരത. വാഹനത്തിന്റെ പിണ്ഡത്തിൽ നമുക്കു മാറ്റം വരുത്താനാവില്ല. പിന്നെയുള്ളത് പ്രവേഗം  അഥവാ വി ആണ്. എന്നാല്‍ വേഗം v2 ആയി പ്രവർത്തിക്കുന്നതിനാൽ അപകടത്തിന്റെ  തീവ്രതയേറുന്നു. പരുക്കുകൾ മാരകമാവുന്നു. 

വേഗവും ഊർജവും 

150 കിലോഗ്രാം ഭാരമുള്ള ഒരു മോട്ടോര്‍ സൈക്കിൾ മണിക്കൂറിൽ 60കിമീ വേഗത്തിൽ ഓടുമ്പോൾ ഉൽപാദിക്കപ്പെടുന്ന ഊർജം രണ്ടു ലക്ഷത്തി എഴുപതിനായിരം ജൂൾ ആണ്. മണിക്കൂറിൽ 120 കിലോമീറ്ററിൽ ഇതു പത്തുലക്ഷത്തി എൺപതിനായിരം ജൂൾ ആയിരിക്കും. അതായത് വേഗം രണ്ടിരട്ടി കൂടുമ്പോൾ ഊർജം അഞ്ചിരട്ടിയാകുന്നു. അത്രയും ആഘാതം അപകടസമയത്തു കൂടുന്നു. 

കാഴ്ചയെ വേഗം ബാധിക്കുമോ?‌ 

തീർച്ചയായും ബാധിക്കും. വേഗം കൂടുന്നതിനനുസരിച്ച് വശങ്ങളിലെ കാഴ്ച കുറഞ്ഞു ദൂരക്കാഴ്ച ലഭ്യമാക്കുന്ന വിധം നമ്മുടെ കണ്ണു ഫോക്കസ് ചെയ്തു കൊണ്ടിരിക്കും. വശങ്ങളില്‍ കാഴ്ചയില്ലാത്ത സാഹചര്യം വരികയും പെട്ടെന്നു കുറുകെ ചാടുന്ന ആൾക്കാരും വാഹനങ്ങളും  മൃഗങ്ങളുമൊക്കെ കാഴ്ചയിൽപെടാതിരിക്കുകയും അപകടം സംഭവിക്കുകയും ചെയ്യും. വികസിത രാജ്യങ്ങളിൽ വേഗം അനുവദിച്ച റോഡുകളിൽ വശങ്ങളിൽ നിന്നു പ്രവേശനം അനുവദിക്കില്ല. 

ഒരു കിലോമീറ്റർ വേഗം കുറച്ചാൽ അഞ്ചു ശതമാനം അപകടസാധ്യത കുറയുമെന്നാണ് ശാസ്ത്രീയാഭിപ്രായം. 

എവിടെയൊക്കെ വേഗമെടുക്കാം ? 

‌∙ വൺവേകൾ, കവലകളോ പോക്കറ്റ് റോഡുകളോ ഇല്ലാത്ത റോഡുകൾ എന്നിവയിൽ വേഗമെടുക്കാം. 

∙ കാൽനട അനുവദിക്കാത്ത റോഡുകളിൽ

∙ സിഗ്നൽ സംവിധാനങ്ങളും ബോർഡുകളും വഴി കൃത്യമായ മുന്നറിയിപ്പുള്ള പാതകളിൽ. ശാസ്ത്രീയമായ ഇത്തരം റോഡുകൾ ദൂരയാത്രക്കു വേണ്ടിയുള്ളതാണ്. നഗരങ്ങളിലും ആൾത്തിരക്കുള്ളിടത്തും ഒരു നാട്ടിലും വേഗം അനുവദിക്കുന്നില്ല. അതു സാധ്യവുമല്ല. 

ഇന്ത്യയിൽ സംഭവിക്കുന്ന അ‍ഞ്ചുലക്ഷത്തിലധികം വാഹനാപകടങ്ങളിൽ എഴുപതു ശതമാനത്തിനും കാരണം അമിതവേഗമാണെന്നു കണക്കുകളിൽ പറയുന്നു. റോഡുപയോഗിക്കുന്ന എല്ലാവർക്കും സുരക്ഷ ഉറപ്പാക്കാനും രാജ്യത്തിന്റെ വളർച്ച പോലും തടസ്സപ്പെടുത്തുന്ന റോഡപകടങ്ങള്‍ കുറയ്്ക്കാനും മിതമായ വേഗത്തിൽ  സീറ്റ്ബെൽറ്റും ഹെൽമറ്റും ധരിച്ച് ശ്രദ്ധാപൂർവം വാഹനം ഓടിക്കുന്ന ജനതയായി നമുക്കു മാറേണ്ടതുണ്ട്. 

വിവരങ്ങൾക്ക് കടപ്പാട്:  ഡോ. മുഹമ്മദ് നജീവ്, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരമേഖല, കോഴിക്കോട്