അണ്ണാ ഡി.എം.കെയില്‍ ഒ.പി.എസ്-ഇ.പിഎസ് വിഭാഗങ്ങള്‍ ലയിച്ചു. ഉപമുഖ്യമന്ത്രി പദവിയോടെ പനീര്‍സെല്‍വം മന്ത്രി സഭയില്‍. മാ.പാണ്ഡ്യരാജന് തമിഴ് ഭാഷാ-സാസ്കാരിക മന്ത്രിയായി. ശശികലയെ പുറത്താക്കാന്‍ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ വിളിക്കാനും ധാരണയായി. ഇരുപതോളം എം.എല്‍.എമാരെ ഒപ്പം നിര്‍ത്തി ശശികലയുടെ അനന്തരവന് ദിനകരനും പോരാട്ടത്തിന് കച്ചമുറുക്കി.
ജയ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ഒ.പി.എസും ഇ.പി.എസും രജ്ഭവനിലെത്തിയത്. ധനകാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രിയായി പനീര്‍സെല്‍വം സത്യപ്രതിജ്ഞ ചെയ്തു. മുന്‍ വിദ്യാഭ്യാസ മന്ത്രിയായ മാഫ പാണ്ഡ്യരാജന് തമിഴ് ഭാഷാ മന്ത്രിയുമായി. കച്ചവടത്തില്‍ പനീര്‍സെല്‍വത്തിന് നഷ്ടമാണെങ്കിലും ആറുമാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ലയനം നടന്നു. പാര്‍ട്ടി ആസ്ഥാനത്തെത്തി ഇരുവരും ലയന പ്രഖ്യാപനം നടത്തി.
ശശികലയെ പുറത്താക്കാന്‍ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ വിളിക്കാനും വാക്കാല്‍ ധാരണയായി. ശശികലയെ മാറ്റാതെ ലയനമില്ലെന്ന നിലപാട് ഒ.പി.എസ് എടുത്തതിനെ തുടര്‍ന്ന് ലയന ചര്‍ച്ചകള്‍ ഇടക്ക് വഴിമുട്ടിയിരുന്നു. മന്ത്രിമാരായ വേലുമണിയും തങ്കമണിയും വസതിയിലെത്തി ഒ.പി.എസിനെ അനുനയിപ്പിക്കുകയായിരുന്നു. പാര്‍ട്ടിയെ നയിക്കാന്‍ പനീര്‍സെല്‍വം കണ്‍വീനറായ പതിനഞ്ചംഗ സമിതി രൂപീകരിച്ചു. പളനിസാമി ഡെപ്യൂട്ടി കണ്‍വീനറാകും. 234 അംഗ തമിഴ്നാട് നിയമസഭയില്‍ ഐക്യ അണ്ണാ ഡി.എം.കെയ്ക്ക് നിലവില്‍ കേവലഭൂരിപക്ഷമില്ല.