വിശാല്‍ സിക്കയുടെ രാജിക്കു പിന്നാലെ ഇന്‍ഫോസിസ് ഒാഹരികള്‍ തിരികെ വാങ്ങുന്നു. ഒാഹരി ഉടമകള്‍ ഏറ്റവും ഭീമമായ നഷ്ടം നേരിട്ടതിന് ശേഷം നടന്ന ബോര്‍ഡ് യോഗത്തിലാണ് ഒാഹരികള്‍ തിരിച്ചെടുക്കാന്‍ ഇന്‍ഫോസിസ് തീരുമാനിച്ചത്. ആയിരത്തി ഒരുനൂറ്റി അന്‍പത് രൂപ നിരക്കില്‍ 4.92 ശതമാനം ഒാഹരികളാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐ ടി സ്ഥാപനായ ഇന്‍ഫോസിസ് തിരികെവാങ്ങുന്നത്. കഴിഞ്ഞ തിങ്കളാഴ്ചത്തെ ക്ലോസിങ് നിരക്കും 17 ശതമാനം പ്രീമിയവും നല്‍കും.
1150 രൂപയാണ് ഒരു ഒാഹരിയുടെ തിങ്കളാഴ്ചത്തെ ക്ലോസിങ് നിരക്ക്. വിശാല്‍ സിക്ക രാജിവച്ചതിന് ശേഷം ഇന്ന് ചേര്‍ന്ന ബോര്‍ഡ് ഒാഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് നിര്‍ണായക തീരുമാനമെടുത്തത്. ഒാഹരികള്‍ തിരികെ വാങ്ങണമെന്ന് സ്ഥാപകരില്‍ ചിലര്‍ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. ടി സി എസ് ഉള്‍പ്പടെ രാജ്യത്തെ ഏതാനം ഐ ടി കമ്പനികള്‍ ഷെയര്‍ ബൈബാക്ക് രീതി നടപ്പാക്കിയിരുന്നു.
ഇന്നലെയാണ് ഇന്‍ഫോസിസ് സി ഇ ഒ എം ഡി സ്ഥാനങ്ങളില്‍ നിന്ന് വിശാല്‍ സിക്ക രാജിവച്ചത്. സിക്കയുടെ രാജിയോടെ ഇന്‍ഫോസിസ് ഒാഹരികളില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ഒറ്റ ദിവസം കൊണ്ട് 22,000 കോടിയിലേറെ രൂപയാണ് നഷ്ടമായത്. 36 വര്‍ഷത്തെ ചരിത്രത്തിനിടെ ഇത്രഭീമമായ നഷ്ടം ആദ്യമാണ്.