E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ഗോശാലയില്‍ ഇരുന്നൂറിലധികം പശുക്കള്‍ ചത്തതിനെ തുടര്‍ന്ന് ബി.െജ.പി നേതാവ് അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഛത്തിസ്ഗഡിലെ ഗോശാലയില്‍ ഭക്ഷണവും പരിചരണവും കിട്ടാതെ ഇരുന്നൂറിലധികം പശുക്കള്‍ ചത്തതിനെ തുടര്‍ന്ന് ഗോശാല ഉടമയായ ബി.െജ.പി. നേതാവ് ഹരീഷ് വര്‍മയെ അറസ്റ്റ് ചെയ്തു. പശുക്കളുടെ സംരക്ഷണത്തിനു ഛത്തിസ്ഗഡിലെ ബി.ജെ.പി. സര്‍ക്കാര്‍ നിയോഗിച്ച ഗോസേവാ ആയോഗിന്‍റെ പരാതിയിലാണ് പൊലീസ് നടപടി. ഹരീഷ് വര്‍മയെ കൊലയാളിയെന്ന് മുദ്രകുത്തി ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. 

ഛത്തിസ്ഗഡിലെ രാജ്്പൂരിലുള്ള ഗോശാലയിലെ കാഴ്ച ദയനീയമാണ്. എത്ര പശുക്കള്‍ ചത്തുവെന്നതിനു വ്യക്തമായ കണക്കില്ല. മുന്നൂറോളം പശുക്കള്‍ ചത്തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഓരോദിവസവും ഒട്ടേറെ പശുക്കള്‍ ചത്തൊടുങ്ങുന്നുവെന്ന് നാട്ടുകാരും പറയുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. 

പശുക്കള്‍ക്ക് വേണ്ട സംരക്ഷണം നല്‍കിയില്ലെന്ന കുറ്റത്തിനാണ് ബി.െജ.പി. നേതാവും ഗോശാല ഉടമയുമായ ഹരീഷ് വര്‍മയെ അറസ്റ്റ് െചയ്തത്. ഗോശാലയ്ക്ക് ധനസഹായം നല്‍കിയില്ലെന്ന് വിമര്‍ശിച്ച് സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാരിനെതിരെ രംഗത്തെത്തിയതിന്‍റെ അടുത്തദിവസമാണ് നടപടി. 220 പശുക്കളെ മാത്രം പോറ്റാന്‍ സാധ്യമായ ഗോശാലയില്‍ അറുന്നൂറോളം പശുക്കളുണ്ടായിരുന്നുവെന്ന് ഹരീഷ് വര്‍മ പറഞ്ഞു. ഓരോവര്‍ഷവും സര്‍ക്കാര്‍ പത്തുലക്ഷംരൂപ ധനസഹായം നല്‍കണമായിരുന്നു. എന്നാല്‍ അത് നല്‍കിയിട്ടില്ലെന്ന് ഹരീഷ് ആരോപിക്കുന്നു. അതേസമയം പശുക്കള്‍ ചത്തതിന്‍റെ യഥാര്‍ഥകാരണം അറിയണമെങ്കില്‍ ശാസ്ത്രീയ പരിശോധനാഫലം ലഭിക്കണമെന്ന് ദുര്‍ഗ് എസ്.പി. അമരേഷ് മിശ്ര പറഞ്ഞു.