ദേശിയ പതാക കഴുത്തിൽ ചുറ്റിയുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിനു നടി പ്രിയങ്ക ചോപ്രയ്ക്കെതിരെ കമന്റ് ആക്രമണം. സ്വാതന്ത്ര്യദിനത്തിലാണ് നടി ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതോടെ ചിലർ പ്രതിഷേധ സ്വാഭാവമുള്ള കമന്റുകൾ പോസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാല്‍, പ്രിയങ്ക ഉപയോഗിച്ചത് ദേശീയ പതാകയല്ലെന്നും ത്രിവര്‍ണ്ണത്തിലുള്ള ഒരു തുണി മാത്രമാണെന്നും ചിലര്‍ പറയുന്നുണ്ട്. അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രി മോദി ഇത്തരത്തിലുള്ള തുണികൊണ്ട് മുഖം തുടച്ചത് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. നേരത്തെ പ്രധാനമന്ത്രിയുമായുള്ള സംഭഷണത്തിനിടെ പ്രിയങ്ക ധരിച്ച വസ്ത്രത്തെക്കുറിച്ചും വിവാദമുയർന്നിരുന്നു. അന്ന് വിവാദമുണ്ടാക്കിവർക്ക് പ്രിയങ്ക നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു.