അണ്ണാ ഡി.എം.കെയില്‍ ശക്തി തെളിയിച്ച് ടി.ടി.വി.ദിനകരന്. എം.ജി.ആര് ജന്മശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന സംസ്ഥാന യാത്രയുടെ ഉദ്ഘാടനം എടപ്പാടി-പനീര്‍സെല്‍വം വിഭാഗങ്ങള്‍ക്കുള്ള ശക്തമായ താക്കീതായി. ഇരുപത് എം.എല്‍.എമാര്‍ ദിനകരന് പിന്തുണയുമായെത്തി. ജയലളിതയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്നും ദിനകരന് പറഞ്ഞു.
മധുരയിലെ മേളൂരില് നടന്ന പൊതുസമ്മേളനം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധപിടിച്ചുപറ്റി. ഇരുപത് എം.എല്‍.എമാരെയും നാല് എം.പിമാരെയും അണിനിരത്തി ദിനകരന് കരുത്തും കാട്ടി. തനിയരസ്, കരുണാസ്, തമിയുന് അന്‍സാരി എന്നീ സ്വതന്ത്ര എം.എല്‍.എമാര്‍ പിന്തുണ അറിയിച്ച് കത്തും നല്കി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരായിരുന്നു ദിനകരന്റെ വിമര്‍ശനങ്ങളേറെയും. മന്ത്രിമാരും എം.എല്‍.എമാരുമല്ല, ജനങ്ങളാണ് പാര്‍ട്ടി. കൂടുതല്‍ എം.എല്‍.എമാര്‍ യോഗത്തിനെത്തുന്നത് അധികാരമുപയോഗിച്ച് തടഞ്ഞെന്നും ദിനകരന് കുറ്റപ്പെടുത്തി.
ജയലളിതയുടെ മരണം അന്വേഷിക്കണമെന്നും, അന്ന് അധികാരത്തിലിരുന്നയാള്ത്തന്നെ വിചാരണ നേരിടേണ്ടിവരുമെന്നും പറഞ്ഞത് പനീര്‍സെല്‍വത്തെ ലക്ഷ്യംവച്ചാണ്. പിന്‍വാതിലിലൂടെ പാര്‍ട്ടിപിടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന പ്രഖ്യാപനം ബി.ജെ.പിക്കുള്ള പരോക്ഷ വിമര്‍ശനവുമായിരുന്നു.