ഗോരഖ്പൂര്‍ ദുരന്തം ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനേയും പാര്‍ട്ടിയേയും ഉലയ്ക്കുന്നു. വര്‍ഷങ്ങളോളം ഗോരഖ്പൂര്‍ എംപി ആയിരുന്നിട്ടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രശ്നം വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പാര്‍ട്ടിയില്‍ ഒരുവിഭാഗം വിമര്‍ശിച്ചു. കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ ആധിക്യം കുറയ്ക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ആവശ്യപ്പെട്ടു. അതേസമയം ദുരന്തത്തിന്റെ കാരണം ഓക്സിജന്‍ തടസപ്പെട്ടതല്ലെന്ന് മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഓക്സിജന്‍ വിതരണം തടസപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ പൊതുസമൂഹത്തില്‍ ശക്തമായ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നതോടെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജിലെ സ്ഥിതി മെച്ചപ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സംഘവും നടപടി തുടങ്ങി. എങ്കിലും രോഗികളുടേയും വാര്‍ഡുകളുടേയും സ്ഥിതിയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.
Advertisement