E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ വേദ പുസ്തകത്തെ കുറിച്ചറിയാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ വേദ പുസ്തകമാണ് ഭരണഘടന. ലോകത്തിലെ ലിഖിതമായ ഭരണഘടനകളില്‍ ഏറ്റവും വലുത് നമ്മുടേതാണ്. വിവിധ രാജ്യങ്ങളിലെ ഭരണവ്യവസ്ഥകളിലെ ഏറ്റവും ഉദാത്തമായ ആശയങ്ങള്‍ ഉള്‍ക്കൊണ്ട്, ചരിത്രപുരുഷന്മാരായ രാഷ്ട്ര നിര്‍മ്മാതാക്കള്‍ തയ്യാറാക്കിയ ഇന്ത്യന്‍ ഭരണഘടന 1950 ജനുവരി 26 ന് നിലവില്‍ വന്നു. 

നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇന്ത്യയെ ഒരു പരമാധികാര സ്ഥിതി സമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക്കായി സംവിധാനം ചെയ്യുന്നതിനും എന്നുതുടങ്ങി എല്ലാ പൗരന്‍മാര്‍ക്കും മൗലീകാവകാശം ഉറപ്പുവരുത്തന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. ഡോ.ബി.ആര്‍ അംബേദ്്കര്‍ ശില്‍പിയായ ഭരണഘടനുടെ നിര്‍മാണസഭ അധ്യക്ഷന്‍ ആദ്യ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണനായിരുന്നു. ക്യാബിനറ്റ് മിഷന്‍ പദ്ധതിയുടെ കീഴില്‍ 1946 ല്‍ രൂപീകരിച്ച ഭരണഘടന നിര്‍മാണ സഭയ്ക്കായിരുന്നു ഭരണഘടന രൂപവല്‍ക്കരിക്കാനുള്ള ചുമതല. രണ്ടുവര്‍ഷവും പതിനൊന്നു മാസവും 17 ദിവസവും പിന്നിട്ട് ഭരണഘടനയുടെ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചു.1949 നവംബര്‍ 29 ന് ഭരണഘടന അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തു. 1950 ജനുവരി 26 ന് രാജ്യം പരമോന്നത പരമാധികാര രാഷ്ട്രമായി പ്രഖ്യാപിച്ച് ഭരണഘടന നിലവില്‍ വന്നു. 

അറുപത്തിഏഴു വര്‍ഷത്തിനിടെ എസ്.സി, എസ്.ടിക്ക് പ്രത്യേക സംവരണത്തില്‍ തുടങ്ങി ജി.എസ്.ടി വരെ 101 ഭേദഗതികളാണ് ഭരണഘടനയിലുണ്ടായത്.ലോകത്ത് ഏറ്റവുമധികം ഭേദഗതികള്‍ക്ക് വിധേയമായ ഭരണഘടനയും ഇന്ത്യയുടേതാണ്. 12 പട്ടികകളിലായി 448 വകുപ്പുകള്‍ നിലവിലുണ്ട്. ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ 12 മുതല്‍ 35 വരെയുള്ള അനുഛേദനത്തിലാണ് പൗരന്‍റെ മൗലിക അവകാശങ്ങളായ സമത്വം, സ്വാതന്ത്ര്യം, ചൂഷണത്തിനെതിരെയുള്ള അവകാശം, മത സാസ്കാരിക വിദ്യാഭ്യാസ അവകാശം എന്നിവ അനുവദിക്കുന്നത്.