നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ഭക്ഷണത്തിലൂടെ വോട്ടര്‍മാരുടെ മനസില്‍ ഇടംപിടിക്കാനുള്ള ശ്രമത്തിലാണ് കര്‍ണാടകയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. തമിഴ്നാട്ടിലെ അമ്മ കന്റീന്‍ മാതൃകയില്‍ ബെംഗളൂരുവില്‍ ജനതാദളും കോണ്‍ഗ്രസും പത്തുരൂപയില്‍ താഴെ വിലയ്ക്ക് ഭക്ഷണവുമായ് കന്റീനുകള്‍ ആരംഭിച്ചു
മൂന്നു രൂപയ്ക്ക് ചായ , അഞ്ച് രൂപയ്ക്ക് പ്രഭാതഭക്ഷണം ഉച്ചഭക്ഷണത്തിന് നല്‍കേണ്ടത് പത്തുരൂപ മാത്രം. ബെംഗളൂരൂ നഗരത്തില്‍ ജനതാദള്‍ ആരംഭിച്ച അപ്പാജി കന്റീനിലെ വിലവിവരപ്പട്ടികയാണിത്. വോട്ടര്‍മാരുടെ മനസിലെത്താന്‍ ഭക്ഷണമാണ് എളുപ്പവഴിയെന്ന് കണ്ടെത്തിയിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. 27 അപ്പാജി കന്റീന്‍ തുടങ്ങുമെന്നാണ് ജനതാദള്‍ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൌഡയുടെ പ്രഖ്യാപനം. പത്തുരൂപയില്‍ താഴെ ഉച്ചഭക്ഷണം ലഭിക്കാന്‍ തുടങ്ങിയതോടെ സാധാരണക്കാരും ഹാപ്പി.
198 വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് ഇന്ദിര കന്റീന്‍ ആരംഭിക്കുന്നത്. സ്വാതന്ത്രദിനത്തിന്റെ പിറ്റേന്ന് കന്റീനുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങും. പ്രീ ഫാബ്രിക്കേറ്റഡ് ഷീറ്റുകള്‍ ഉപയോഗിച്ച് രണ്ടുദിവസം കൊണ്ടാണ് ഇന്ദിരാ കന്റീന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.