ഓണവും പെരുന്നാളും പടിവാതില്ക്കല് എത്തിനില്‍ക്കെ, സവാളയുടെ വില ഇരട്ടിയായി. പഴങ്ങള്‍ക്ക് 13 മുതല്‍ 20 രൂപവരെ കൂടി. വിലകയറ്റത്തിനു പിന്നില്‍ പൂഴ്ത്തിവെപ്പാണോ എന്നാണ് സംശയം. എന്നാല്‍ തമിഴ്നാട്ടിലും കര്‍ണാടകയിലും ഉണ്ടായ വരള്‍ച്ചയാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
15 രൂപയായിരുന്ന സവാളയ്ക്ക് 30 രൂപ. വെണ്ട മുപ്പതില്‍ നിന്ന് നാല്‍പ്പതിലെത്തി. പയര്‍ നാല്പതില് നിന്ന് അറുപതിലും. തൊട്ടാല്‍ പൊള്ളുന്ന വിലയായി പച്ചക്കറിയ്ക്കെങ്ങും.
എന്നാല്‍ ഈ വിലക്കയറ്റം കൃത്യമമായി ഉണ്ടാക്കിയതാണോ എന്ന സംശയം ഉയരുന്നുണ്ട്. പൂഴ്ത്തി വെപ്പ് നടന്നിട്ടുണ്ടോ എന്ന കാര്യം കര്‍ശനമായി പരിശോധിയ്ക്കുമെന്ന് സപ്ലൈകോ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും വരള്‍ച്ചയാണ് വിലകയറ്റത്തിന് കാരണമെന്നാണ് വ്യാപാരികളുടെ വാദം.
ഓണവും പെരുന്നാളും എത്തുമ്പോള്‍ വില എവിടെയെത്തുമെന്ന് ആര്‍ക്കുമറിയില്ല. വിപണിയില്‍ കാര്യക്ഷമമായി ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിനും ആകുന്നില്ല.