E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

രാജഭരണം അവസാനിച്ചിട്ടും പാര്‍ട്ടിയില്‍ രാജക്കന്‍മാരാണുളളതെന്ന് ജയറാം രമേശ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജഭരണം അവസാനിച്ചെങ്കിലും രാജാക്കന്മാരാണെന്ന മനോഭാവമാണ് കോണ്‍ഗ്രസിലുള്ളതെന്ന് പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ ജയറാം രമേശ്. കേവലം തിരഞ്ഞെടുപ്പ് തിരിച്ചടിയല്ല കോണ്‍ഗ്രസ് നേരിടുന്നത്. പാര്‍ട്ടിയുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാണെന്നും ജയറാം രമേശ് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തസമിതിയോഗം ഇന്ന് വൈകീട്ട് ചേരാനിക്കെയാണ് ജയറാം രമേശിന്‍റെ വിമര്‍ശനം. 

കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് രൂക്ഷമായ ഭാഷയില്‍ തുറന്നടിക്കുകയാണ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ജയറാം രമേശ് ‍. രാജഭരണം അവസാനിച്ചെങ്കിലും രാജക്കന്മാരാണെന്ന മനോഭാവമാണ് പാര്‍ട്ടിയിലെ ചിലര്‍ക്ക്. കോണ്‍ഗ്രസ് ഇപ്പോള്‍ നേരിടുന്നത് കേവലം തിരഞ്ഞെടുപ്പ് തിരിച്ചടിയല്ല. പാര്‍ട്ടിയുടെ നിലനില്‍പ്പ് പ്രതിസന്ധിയിലായ അവസ്ഥയാണുള്ളത്. ഭരണവിരുദ്ധ വികാരംകൊണ്ടുമാത്രം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ കഴിയില്ല. കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും വേറിട്ട് ചിന്തിക്കുന്നവരാണ്. 

അതുകൊണ്ട് കോണ്‍ഗ്രസിന്‍റെ നിലപാടുകളിലും പരിപാടികളിലും അടിമുടി മാറ്റംവേണം. അല്ലെങ്കില്‍ പാര്‍ട്ടി തീര്‍ത്തും അപ്രസക്തമാകും. കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിലെ അനിശ്ചിതാവസ്ഥ രാഹുല്‍ ഗാന്ധി അവസാനിപ്പിക്കണം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നത് ബിജെപി വിരുദ്ധ മഹാസഖ്യ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണെന്നും ജയറാം രമേശ് വ്യക്തമാക്കി.