E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

മരണം റജിസ്റ്റര്‍ ചെയ്യാനും ഇനി ആധാര്‍ നിര്‍ബന്ധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മരണം റജിസ്റ്റര്‍ ചെയ്യാനും ഇനി ആധാര്‍ നിര്‍ബന്ധം. ഒക്ടോബര്‍ ഒന്നുമുതല്‍ മരണം റജിസ്റ്റര്‍ ചെയ്യുമ്പോള്‍ മരിച്ച വ്യക്തിയുടെ ആധാര്‍ നമ്പര്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. മരിച്ച വ്യക്തിക്ക് ആധാര്‍ ഇല്ലെങ്കില്‍ അക്കാര്യം ബന്ധുക്കള്‍ സത്യവാങ്്മൂലമായി സമര്‍പ്പിക്കണം. 

മരണസര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയുന്നതിനാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്നാണ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്‍റെ കീഴിലുള്ള രജിസ്ട്രാര്‍ ജനറലിന്‍റെ വിശദീകരണം. മരണാനന്തരം ബന്ധുക്കള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വേഗത്തിലാക്കാനും അര്‍ഹതപ്പെട്ട വ്യക്തിക്ക് മാത്രം ലഭിക്കുന്നതിനും ഇത് സഹായകരമാകുമെന്നും വ്യക്തമാക്കുന്നു. ഒപ്പം സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ രേഖകളിലും മരണവിവരം അപ്്ഡേറ്റ് ചെയ്യപ്പെടും. മരണം രജിസ്റ്റര്‍ ചെയ്യാനായി മരിച്ച വ്യക്തിയുടെ ആധാര്‍കാര്‍ഡ് മാത്രം മതിയാകും ഇനി. മറ്റ് തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കൈമാറിയതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ജമ്മുകശ്മീര്‍, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ക്ക് ഈ ഉത്തരവ് നിലവില്‍ ബാധകമല്ല. അതേസമയം, മരണമടഞ്ഞ വ്യക്തിക്ക് ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ ആ വിവരം സത്യവാങ്്മൂലമായി നല്‍കണം. സത്യവാങ്മൂലം തെറ്റാണെങ്കില്‍ അത് സമര്‍പ്പിച്ച വ്യക്തിക്കെതിരെ ആധാര്‍ നിയമപ്രകാരം നടപടിയുണ്ടാകും.