കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ ശിവകുമാറിന്റെ ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് അഞ്ചുകോടി രൂപ കണ്ടെടുത്തായി ആദായനികുതി വകുപ്പ്. ഡല്‍ഹിയിലും ബെംഗളൂരുവിലുമായി ഡി.കെ ശിവകുമാറുമായി ബന്ധപ്പെട്ട 29 സ്ഥലത്ത് ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്ന ബെംഗളൂരുവിലെ റിസോര്‍ട്ടിലും പരിശോധന നടന്നു. ഡി.കെ ശിവകുമാര്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയിലാണ് പരിശോധന നടന്നതെന്നും ഗുജറാത്ത് എം.എല്‍·എമാരുമായി പരിശോധനയ്ക്ക് ബന്ധമില്ലെന്നും ആദായനികുതി വകുപ്പ് വിശദീകരിച്ചിരുന്നു
Advertisement