E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

നിതീഷ് കുമാറിനോടുള്ള എതിര്‍പ്പ് പരസ്യമാക്കി ശരദ് യാദവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിഹാറില്‍ മഹാസഖ്യം തകര്‍ത്ത് ബി.ജെ.പിക്കൊപ്പം പോയ നിതീഷ് കുമാറിനോടുള്ള എതിര്‍പ്പ് പരസ്യമാക്കി ജെ.ഡി.യു മുന്‍ ദേശീയ അധ്യക്ഷന്‍ ശരദ് യാദവ്. ജനവിധിയെ മാനിക്കാത്ത തീരുമാനമാണ് നിതീഷിന്‍റേതെന്ന് ശരദ് യാദവ് ആരോപിച്ചു. മഹാസഖ്യം തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. അതേസമയം, ജെ.ഡി.യു...ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പട്ന ഹൈക്കോടതി തള്ളി. 

ബി.ജെ.പിക്കൊപ്പം സര്‍ക്കാര്‍ രൂപീകരിച്ച നിതീഷ് കുമാറിന്‍റെ തീരുമാനത്തിനെതിരെ ഇത് ആദ്യമായണ് ശരദ് യാദവ് പരസ്യപ്രതികരണം നടത്തുന്നത്. നിതീഷ് കുമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നത് അംഗീകരിക്കുന്നില്ലെന്ന് ശരദ് യാദവ് പറഞ്ഞു. ഇത് ദൗര്‍ഭാഗ്യകരമാണ്. രാഷ്ട്രീയ അട്ടിമറിയിലൂടെ ജനവിധി ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഇതിനുവേണ്ടിയല്ല ബിഹാര്‍ ജനങ്ങള്‍ വോട്ടുചെയ്തത്. 

നിതീഷ് കുമാര്‍ മഹാസഖ്യം വിട്ടതിനു പിന്നാലെ കോണ്‍ഗ്രസുമായും വിമത നേതാക്കളുമായും ശരദ് യാദവ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, നിതീഷിനെ എന്‍.ഡി.എ പാളയത്തിലെത്തിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്തകള്‍ അമിത് ഷാ തള്ളി. മഹാസഖ്യത്തില്‍ നിന്ന് വിട്ടുപോരാനുള്ള തീരുമാനം നിതീഷിന്‍റേതായിരുന്നുവെന്ന് അമിത് ഷാ ലക്നൗവില്‍ പറഞ്ഞു.

അതേസമയം, വിശ്വാസ വോട്ടെടുപ്പ് വിജയിച്ചതിനാല്‍ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ നിയമസാധുത ചോദ്യം ചെയ്യേണ്ടതില്ലെന്ന് പട്ന ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണം തടയണമെന്നാവശ്യപ്പെട്ടുള്ള രണ്ട് പൊതുതാല്‍പര്യ ഹര്‍ജികള്‍ കോടതി തള്ളി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :