തമിഴ്നാട്ടില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരാനിരിക്കെ അണ്ണാ ഡി.എം.കെയില്‍ സമവായ ചര്‍ച്ചകള്‍ സജീവമാവുന്നു. ഓഗസ്റ്റ് അഞ്ചിന് ജില്ലാ ഭാരവാഹികളോട് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി.ദിനകരന് ആവശ്യപ്പെട്ടു. അതേസമയം അണ്ണാ ഡി.എം.കെയെ എന്‍.ഡി.എ മുന്നണിയില്‍ ഉള്പ്പെടുത്തുന്നതിനായഉള്ള നീക്കങ്ങള്‍ ബി.ജെ.പിയും നടത്തുകയാണ്.
രണ്ട് മാസത്തെ മൗനം വെടിഞ്ഞ് ദിനകരന് വീണ്ടും പാര്‍ട്ടിവേദിയില്‍ സജീവമാവുന്നു. അഞ്ചാം തിയതി ജല്ലാ ഭാരവാഹികളോട് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പറഞ്ഞത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയാണ്. അതിനിടെ ടി.ടി.വി ദിനകരന് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയതില്‍ അതൃപ്തിയുണ്ടായിരുന്ന ശശികലയുടെ സഹോദരന് വി.കെ.ദിവാകരന് തഞ്ചാവൂരില്‍ ദിനകരനുമായി കൂടിക്കാഴ്ച നടത്തിയത് മന്നാര്‍ഗുഡി മാഫിയ വീണ്ടും ശക്തമാവുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ തമിഴ്നാട്ടില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് മന്നാര്‍ഗുഡി മാഫിയയെ താല്പര്യമില്ല.ഒ.പി.എസിനെയും ഇ.പി.എസിനെയും അനുനയിപ്പിക്കാനും കേന്ദ്ര ഭരണം ഉപയോഗിച്ച് ബി.ജെ.പിക്ക് സാധിച്ചേക്കും. ഇരു വിഭാഗങ്ങളും ബി.ജെ.പിയുമായി നല്ല ബന്ധത്തിലുമാണ്.
ഐ.എ.ഡി.എം.കെയുടെ എന്‍.ഡി.എ മുന്നണിപ്രവേശന ചര്‍ച്ചകള്‍ ഒരുഭാഗത്ത് നടക്കുന്നണ്ട്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഇക്കാര്യത്തില്‍ തീരുമാനം വേഗത്തിലാക്കാനാണ് ബി.ജെ.പി നേതൃത്വം ലക്ഷ്യമിടുന്നത്. അതിനായി മൂന്ന് കേന്ദ്ര മന്ത്രി സ്ഥാനവും വാഗ്ദാനം ചെയതതായാണ് സൂചന. ഓഗസ്റ്റ് ഇരുപത്തിരണ്ടിന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മൂന്ന് സന്ദര്‍ശനത്തിനായി തമിഴ്നാട്ടില്‍ എത്തുന്നുണ്ട്.