നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഗുജറാത്തിലെ മുതിര്‍ന്ന നേതാവ് ശങ്കര്‍ സിങ് വഗേല കോണ്‍ഗ്രസ് വിട്ടു. ഇതിനിടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അംബികാ സോണി ഹിമാചല്‍ പ്രദേശിന്റെ സംഘടനാ ചുമതല രാജിവെച്ചു. തീരുമാനം പുനപരിശോധിക്കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു.
ഗുജറാത്തില്‍ ഭരണം തിരിച്ചുപിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ കനത്ത തിരിച്ചടിയാണ് ശങ്കര്‍ സിങ് വഗേലയുടെ രാജി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിങ് സോളങ്കിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. അധ്യക്ഷ സ്ഥാനത്തുനിന്ന് സോളങ്കിയെ നീക്കണമെന്ന വഗേലയുടെ ആവശ്യം ഹൈക്കമാന്‍ഡ് നിരാകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന ദലിത് ന്യൂനപക്ഷ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കാന് കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും വഗേല കുറ്റപ്പെടുത്തുന്നു.
സോട്ട് ശങ്കര്‍ സിങ് വഗേല, കോണ്‍ഗ്രസ് നേതാവ്, 24 മണിക്കൂറിന് മുന്‍പ് തന്നെ പാര്‍ട്ടി പുറത്താക്കിയെന്ന് പറയുന്ന സോട്ട് ഹിന്ദിയില്‍ എ.എന്‍ ഐല്‍ അല്പസമയം മുന്‍പ് വന്നിട്ടുണ്ടേ
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അന്പരിപ്പിക്കുന്ന തീരുമാനമായിരുന്നു അംബികാ സോണിയുടേത്. സോണിയാഗാന്ധിയുടെ വിശ്വസ്തരില്‍ ഒരാളായ അംബികാസോണിക്കെതിരെ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തില്‍ നിന്ന് നിരന്തരം വിമര്‍ശം ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് വലിയ തിരിച്ചടിയേറ്റ ഉത്തരാഖണ്ഡിന്റെ സംഘടനാചുമതലയും അംബികാസോണിയ്ക്കായിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടാണ് രാജി വയ്ക്കുന്നതെന്ന് അംബികാ സോണി പ്രതികരിച്ചു. അഭിപ്രായഭിന്നതകള്‍ പരിഹരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്കിടെയാണ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടുള്ള മുതിര്‍ന്ന നേതാക്കളുടെ തീരുമാനം.