ജുനൈദിന്റെ കൊലപാതകം ബീഫിന്റെ പേരിലായിരുന്നില്ലെന്ന് ഹരിയാന പൊലീസ്. ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് ഫരീദാബാദ് റയില്‍വെ എസ്.പി കമല്‍ദീപ് പറഞ്ഞു. അതേസമയം, പ്രതിയായ നരേഷ് നാഥിന് വധശിക്ഷ നല്‍കണമെന്ന് ജുനൈദിന്റെ അച്ഛന് ജലാലുദ്ദിന്‍ ആവശ്യപ്പെട്ടു.
ബീഫ് കഴിക്കുന്നവരാണെന്ന് ആരോപിച്ച് ജുനൈദിനെയും സഹോദരന്മാരെയും ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നുവെന്ന ആരോപണം തെറ്റാണെന്ന് ഹരിയാന പൊലീസ് പറഞ്ഞു. ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ജുനൈദിന്റെ മരണത്തില്‍ കലാശിച്ചത്. കുത്തേറ്റ് കിടന്ന പതിനാറുകാരനെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയാറായില്ല. തുടര്‍ന്ന് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ജുനൈദിനെ കത്തി ഉപയോഗിച്ച് കുത്തിയത് പ്രധാനപ്രതി നരേഷ് നാഥ് പൊലീസിനോട് സമ്മതിച്ചു. ഇന്നലെയാണ് മഹാരാഷ്ട്രയില്‍ നിന്ന് മുഖ്യപ്രതിയെ പിടികൂടിയത്. അേതസമയം, പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ജുനൈദിന്റെ അച്ഛന് ജലാലുദ്ദിന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞമാസം ഇരുപത്തിരണ്ടിനാണ് മധുര ഗാസിയാബാദ് ട്രെയിനില്‍ ജുനൈദും സഹോദരന്മാരും അതിക്രമത്തിനിരയായത്. രാജ്യത്താകമാനം വന്‍പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു.